---
title: "ഐസര്‍ വിജയി ഫിദ ഫാത്തിമക്ക് പ്രൗഢോജ്വലമായ സ്വീകരണമൊരുക്കി സയന്‍സ് അക്കാദമി "
english_title: "The Academy of Sciences hosted a grand reception for ISAR winner Fida Fatima"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18718/the-academy-of-sciences-hosted-a-grand-reception-for-isar-winner-fida-fatima"
published_at: "2022-01-01T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d067996eaa4_WATER MARK.JPG"
keywords: []
---

# ഐസര്‍ വിജയി ഫിദ ഫാത്തിമക്ക് പ്രൗഢോജ്വലമായ സ്വീകരണമൊരുക്കി സയന്‍സ് അക്കാദമി 

> **Lead Summary:** ** പേരാമ്പ്ര: **ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് വിന്നര്‍ ഫിദ ഫാത്തിമക്ക് പ്രൗഢോജ്വലമായ സ്വീകരണമൊരുക്കി സയന്‍സ് അക്കാദമി.

## Article Content

** പേരാമ്പ്ര: **ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് വിന്നര്‍ ഫിദ ഫാത്തിമക്ക് പ്രൗഢോജ്വലമായ സ്വീകരണമൊരുക്കി സയന്‍സ് അക്കാദമി.

ഫിദ ഫാത്തിമക്ക് എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഉപഹാരം സമര്‍പ്പിച്ചു. രാജന്‍ കുട്ടമ്പത്ത് അധ്യക്ഷനായിരുന്നു.

കൂടാതെ കൊമേഴ്‌സ് വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ രക്ഷാകര്‍ത്തൃ പ്രതിനിധി ഡോ.അഷറഫിനുള്ള പുരസ്‌കാരം സി.എച്ച് ഇബ്രാഹിംകുട്ടി നിര്‍വഹിച്ചു.

ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ബാലചന്ദ്രന്‍ പാറച്ചുവട്ടില്‍, ഹനീഫ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 2021-2021 പ്ലസ്ടു ബാച്ചിലെ ഫുള്‍ സ്‌കോര്‍ നേടിയ പ്രതിഭകള്‍ക്ക് സ്വീകരണവും ചടങ്ങില്‍ നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18718/the-academy-of-sciences-hosted-a-grand-reception-for-isar-winner-fida-fatima)