---
title: "വടക്കുമ്പാട് ജിഎല്‍പി സ്‌കൂളില്‍ നേഴ്‌സറി ഫെസ്റ്റും യാത്രയയപ്പ് സമ്മേളനവും "
english_title: "Nursery Fest and Farewell Session at GLP School, Vadakumpad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/187237/nursery-fest-and-farewell-session-at-glp-school-vadakumpad"
published_at: "2024-02-25T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65db0e16ed8d4_1_vfest.jpg"
keywords: []
---

# വടക്കുമ്പാട് ജിഎല്‍പി സ്‌കൂളില്‍ നേഴ്‌സറി ഫെസ്റ്റും യാത്രയയപ്പ് സമ്മേളനവും 

> **Lead Summary:** **പാലേരി:** വടക്കുമ്പാട് ജിഎല്‍പി സ്‌കൂളില്‍ കൊഞ്ചും കൊലുസ് നേഴ്‌സറി ഫെസ്റ്റ് ഉദ്ഘാടനവും പുഷ്പലത ടീച്ചറുടെ യാത്രയയപ്പ് സമ്മേളനവും എല്‍എസ്എസ്, ടാലന്റ് എക്‌സാം വിജയികള്‍ക്കുള്ള അനുമോദനവും വിപുലമായി ആഘോഷിച്ചു.

## Article Content

**പാലേരി:** വടക്കുമ്പാട് ജിഎല്‍പി സ്‌കൂളില്‍ കൊഞ്ചും കൊലുസ് നേഴ്‌സറി ഫെസ്റ്റ് ഉദ്ഘാടനവും പുഷ്പലത ടീച്ചറുടെ യാത്രയയപ്പ് സമ്മേളനവും എല്‍എസ്എസ്, ടാലന്റ് എക്‌സാം വിജയികള്‍ക്കുള്ള അനുമോദനവും വിപുലമായി ആഘോഷിച്ചു.

 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുഷ്പലത ടീച്ചര്‍ക്കുള്ള ഉപഹാരം സമര്‍പ്പണവും അദ്ദേഹം നിര്‍വഹിച്ചു.

വാര്‍ഡ് അംഗം കെ.വി. അശോകന്‍ അധ്യക്ഷത വഹിച്ചു. എല്‍എസ്സഎസ്സ് വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം വാര്‍ഡ് അംഗം കെ.വി. അശോകന്‍ നിര്‍വ്വഹിച്ചു. ടാലന്റ് എക്‌സാം വിജയികള്‍ക്കുള്ള ഉപഹാരസമര്‍പ്പണം മുന്‍ അധ്യാപകനായ അശോകന്‍ നിര്‍വ്വഹിച്ചു.

വിഎച്ച്എച്ച്എസ് പാലേരിയിലെ പ്രധാനധ്യാപകന്‍ വി. അനില്‍ കുമാര്‍, എസ്എംസി ചെയര്‍മാന്‍ പുനത്തില്‍ അബ്ദുള്ള, മുന്‍ പ്രധാനധ്യാപകന്‍ ശശി, മുന്‍ അധ്യാപകരായ കെ.കെ. അശോകന്‍, പി.കെ. സുമ, റാഷിദ് പാറച്ചാലില്‍, പിടിഎ പ്രസിഡന്റ് എന്‍.കെ ദീപേഷ്, എംപിടിഎ പ്രസിഡന്റ് നീഷ്മ, പിടിഎ എക്‌സിക്യൂട്ടീവ് അംഗം സന്തോഷ് പാലേരി, അധ്യാപക പ്രധിനിധി എസ് പ്രകാശിനി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

പ്രധാനധ്യാപിക പ്രമീള സ്വാഗതം പറഞ്ഞു ചടങ്ങില്‍ എസ്ആര്‍ജി കണ്‍വീനര്‍ പി.എം രജിഷ്മ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/187237/nursery-fest-and-farewell-session-at-glp-school-vadakumpad)