---
title: "പേരാമ്പ്രയില്‍ മാലിന്യങ്ങള്‍ പൊതുവഴിയിലേക്കൊഴുക്കി സ്വകാര്യ സ്ഥാപനം; ലൈസന്‍സ് റദ്ദാക്കി ആരോഗ്യ വകുപ്പ് "
english_title: "Private company dumping waste on public roads in Perambra; License revoked by the Department of Health"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18724/private-company-dumping-waste-on-public-roads-in-perambra-license-revoked-by-the-department-of-health"
published_at: "2022-01-01T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d06ff39a0fb_WATER MARK.JPG"
keywords: []
---

# പേരാമ്പ്രയില്‍ മാലിന്യങ്ങള്‍ പൊതുവഴിയിലേക്കൊഴുക്കി സ്വകാര്യ സ്ഥാപനം; ലൈസന്‍സ് റദ്ദാക്കി ആരോഗ്യ വകുപ്പ് 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ദീജ ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന വനിത പോളിക്ലിനിക്ക് എന്ന സ്ഥാപനം പരിസര മലിനീകരണം നടത്തുന്നു എന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പരിശോധന നടത്തുകയും സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ധാക്കുകയും പിഴ ചുമത്തുകയും ചെയ്തു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ദീജ ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന വനിത പോളിക്ലിനിക്ക് എന്ന സ്ഥാപനം പരിസര മലിനീകരണം നടത്തുന്നു എന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പരിശോധന നടത്തുകയും സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ധാക്കുകയും പിഴ ചുമത്തുകയും ചെയ്തു.

ദിവസങ്ങളായി കക്കൂസ് മാലിന്യമടങ്ങിയ മലിന ജലം പൊതുവഴിയിലൂടെ സംസ്ഥാന പാതയിലേക്കും, തൊട്ടടുത്ത പൊതു ഓടയിലേക്കും ഒഴുക്കിവിടുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പേരാമ്പ്ര താലൂക്കാശുപത്രി പൊതുജനാരോഗ്യ വിഭാഗവും പഞ്ചായത്ത് സെക്രട്ടറിയും ഉടപ്പെടുന്ന സംഘം പരിശോധന നടത്തിയത്.

പരിശോധനയ്ക്ക് പഞ്ചായത്ത് സെക്രട്ടറി എല്‍.എന്‍. ഷിജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ. ശരത് കുമാര്‍, ജെ.എച്.ഐ വി.ഒ അബ്ദുള്‍ അസീസ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18724/private-company-dumping-waste-on-public-roads-in-perambra-license-revoked-by-the-department-of-health)