---
title: "എന്‍സിപി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു "
english_title: "NCP Constituency Election Committee formed at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/187243/ncp-constituency-election-committee-formed-at-perambra"
published_at: "2024-02-25T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65db143fcda6e_1_ry.jpg"
keywords: []
---

# എന്‍സിപി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു 

> **Lead Summary:** ** പേരാമ്പ്ര :** പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി എന്‍സിപി പേരാമ്പ്ര നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു.

## Article Content

** പേരാമ്പ്ര :** പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി എന്‍സിപി പേരാമ്പ്ര നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു.

രൂപീകരണ യോഗം സംസ്ഥാന സെക്രട്ടറി ഒ രാജന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് സഫമജീദ് അധ്യക്ഷത വഹിച്ചു.

കെ.കെ കുഞ്ഞിക്കണാരന്‍, മേലാട്ട് നാരായണന്‍, വി.കെ മൊയ്തു, സി.കെ. നാരായണന്‍, സുഭാഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഭാരവാഹികളായി പി.കെ.എം ബാലകൃഷ്ണന്‍ (ചെയര്‍മാന്‍), സഫ മജീദ് (കണ്‍വീനര്‍), അനിത കുന്നത്ത്, കിഴക്കയില്‍ ബാലന്‍ ( വൈ: ചെയര്‍മാന്‍), ടി. കുഞ്ഞിരാമന്‍, ഇ. കുഞ്ഞിക്കണ്ണന്‍, (ജോ കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/187243/ncp-constituency-election-committee-formed-at-perambra)