---
title: "പട്ടാണിപ്പാറ വള്ളിപ്പറ്റ ഭാഗത്ത് മെയിന്‍ കനാലില്‍ വന്‍ ചോര്‍ച്ച "
english_title: "There is a huge leak in the main canal at Pattanipara Vallipetta"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/187250/there-is-a-huge-leak-in-the-main-canal-at-pattanipara-vallipetta"
published_at: "2024-02-25T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65db18a1af996_1_coco.jpg"
keywords: []
---

# പട്ടാണിപ്പാറ വള്ളിപ്പറ്റ ഭാഗത്ത് മെയിന്‍ കനാലില്‍ വന്‍ ചോര്‍ച്ച 

> **Lead Summary:** പട്ടാണിപ്പാറ: വള്ളിപ്പറ്റ ഭാഗത്ത് കുറ്റ്യാടി ജലസേചന പദ്ധതിയുടെ മെയന്‍ കനാലിനുണ്ടായ ചോര്‍ച്ചയെത്തുടര്‍ന്ന് നെരവത്തറേമ്മല്‍ കുഞ്ഞബ്ദുള്ളയുടെ തെങ്ങിന്‍ തൈ കടപുഴകി വീണു.

## Article Content

പട്ടാണിപ്പാറ: വള്ളിപ്പറ്റ ഭാഗത്ത് കുറ്റ്യാടി ജലസേചന പദ്ധതിയുടെ മെയന്‍ കനാലിനുണ്ടായ ചോര്‍ച്ചയെത്തുടര്‍ന്ന് നെരവത്തറേമ്മല്‍ കുഞ്ഞബ്ദുള്ളയുടെ തെങ്ങിന്‍ തൈ കടപുഴകി വീണു.

കനാലിനു സമീപമുള്ള വീടിനടിയിലൂടെയാണ് കനാലിലെ വെള്ളം ഉറവയായി വള്ളിപ്പറ്റ വയലിലെത്തുന്നത്. വയല്‍പ്രദേശമായിരുന്ന, മെയിന്‍ കനാല്‍ കടന്നുപോവുന്ന ഇരു ഭാഗവും ഇക്കഴിഞ്ഞ വര്‍ഷമാണ് പുതുക്കിപ്പണിതത്.

മുന്‍വര്‍ഷങ്ങളിലൊന്നും ഇത്തരത്തില്‍ ചോര്‍ച്ചയുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഈ ചോര്‍ച്ചയടക്കാന്‍ നടപടികളുണ്ടാവണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/187250/there-is-a-huge-leak-in-the-main-canal-at-pattanipara-vallipetta)