---
title: "മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അഡ്വ. പി. ശങ്കരന്റെ ചരമവാര്‍ഷികം ആചരിച്ചു"
english_title: "Former minister and Congress leader Adv. P. Sankara's death anniversary was observed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/187335/p-sankaran-memorial-convention"
published_at: "2024-02-25T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65db7b95841ff_ATTACH_NEWS.jpg"
keywords: []
---

# മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അഡ്വ. പി. ശങ്കരന്റെ ചരമവാര്‍ഷികം ആചരിച്ചു

> **Lead Summary:**  പേരാമ്പ്ര: കോണ്‍ഗ്രസിന് വേണ്ടി ജീവിതം സമര്‍പ്പിച്ച നേതാവായിരുന്നു മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്റേതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍. പി. ശങ്കരന്റെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

 പേരാമ്പ്ര: കോണ്‍ഗ്രസിന് വേണ്ടി ജീവിതം സമര്‍പ്പിച്ച നേതാവായിരുന്നു മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്റേതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍. പി. ശങ്കരന്റെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പച്ച മനുഷ്യനായിരുന്നു പി. ശങ്കരന്‍. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ആരെന്ന് കാര്യങ്ങള്‍ ആരുടെ മുഖത്ത് നോക്കിയും അദ്ദേഹം പറയുമായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് കോണ്‍ഗ്രസിന് ഉണ്ടാക്കിയ നഷ്ടം ചെറുതല്ല. ദീര്‍ഘകാലം ജില്ലയില്‍ പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയ പി. ശങ്കരന്റെ സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും ഇതിനായി പാര്‍ട്ടി സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണന്‍ അധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍, കെ.പി.സി.സി അംഗം സത്യന്‍ കടിയങ്ങാട്, ഡി.സി.സി ഭാരവാഹികളായ മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, ഇ.വി രാമചന്ദ്രന്‍, രാജേഷ് കീഴരിയൂര്‍, കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്, പ്രൊഫ. സുധ ശങ്കരന്‍, പി.കെ രാഗേഷ്, വി.പി ഇബ്രാഹിം, കാവില്‍ പി. മാധവന്‍, ഇ.ടി സരീഷ്, മഹിമ രാഘവന്‍ നായര്‍, ഇ.ടി. സത്യന്‍, കെ.വി രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/187335/p-sankaran-memorial-convention)