---
title: "കോട്ടൂരില്‍ തെരുവുപട്ടിയുടെ വിളയാട്ടം; നാലു പേര്‍ക്ക് കടിയേറ്റു "
english_title: "Street dog play in Kottur; Four people were bitten"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18736/street-dog-play-in-kottur-four-people-were-bitten"
published_at: "2022-01-01T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d084430dc3d_WATER MARK.JPG"
keywords: []
---

# കോട്ടൂരില്‍ തെരുവുപട്ടിയുടെ വിളയാട്ടം; നാലു പേര്‍ക്ക് കടിയേറ്റു 

> **Lead Summary:** **കൂട്ടാലിട:** കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ രണ്ടിടങ്ങളില്‍ തെരുവു പട്ടിയുടെ വിളയാട്ടം. നരയംകുളത്തും കോളിക്കടവിലും തെരുവ് പട്ടിയുടെ കടിയേറ്റ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ നാലു പേര്‍ക്ക് പരുക്കേറ്റു.

## Article Content

**കൂട്ടാലിട:** കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ രണ്ടിടങ്ങളില്‍ തെരുവു പട്ടിയുടെ വിളയാട്ടം. നരയംകുളത്തും കോളിക്കടവിലും തെരുവ് പട്ടിയുടെ കടിയേറ്റ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ നാലു പേര്‍ക്ക് പരുക്കേറ്റു.

നരയംകുളം ആയാട്ട് ബിജുവിന്റെ മകന്‍ മിലന്‍ (8 ), തണ്ടപ്പുറത്തുമ്മല്‍ വിനോദിന്റെ ഭാര്യ ലത (40 ), കോളിക്കടവ് വടക്കേക്കര രഘൂത്തമന്റെ ഭാര്യ അനിത(49), വടക്കേക്കര പര്യേച്ചി ഉമ്മ (78) എന്നിവര്‍ക്കാണ് കടിയേറ്റത്.

വീട്ടില്‍ നിന്ന് അടുത്ത വീട്ടിലേക്ക് പോകുമ്പോളാണ് മിലന് കടിയേറ്റത്. ഇരു കൈകളിലുമാണ് പരിക്ക്. ലതക്ക് വീട്ടുമുറ്റത്ത് നിന്നാണ് കടിയേറ്റത്.

പരുക്കേറ്റ നാലു പേരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഓടി കൂടിയ നാട്ടുകാര്‍ നായയെ അടിച്ചു കൊന്നു. നായക്ക് പേ ഇളകിയിട്ടുണ്ടോ എന്ന സംശയമുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18736/street-dog-play-in-kottur-four-people-were-bitten)