---
title: "യുവകലാസാഹിതി സംഘടിപ്പിച്ച കിതാബ് ഫെസ്റ്റ് സമാപിച്ചു "
english_title: "The Kitab Fest, which was organized by Yuva Kala Sahitya, has concluded"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/187407/the-kitab-fest-which-was-organized-by-yuva-kala-sahitya-has-concluded"
published_at: "2024-02-26T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc258e08935_1_kithabb.jpg"
keywords: []
---

# യുവകലാസാഹിതി സംഘടിപ്പിച്ച കിതാബ് ഫെസ്റ്റ് സമാപിച്ചു 

> **Lead Summary:** **പേരാമ്പ്ര:** യുവകലാസാഹിതി ജില്ലാ കമ്മിറ്റി രണ്ട് ദിവസങ്ങളിലായി പേരാമ്പ്രയില്‍ സംഘടിപ്പിച്ച കിതാബ് ഫെസ്റ്റ് സമാപിച്ചു.

## Article Content

**പേരാമ്പ്ര:** യുവകലാസാഹിതി ജില്ലാ കമ്മിറ്റി രണ്ട് ദിവസങ്ങളിലായി പേരാമ്പ്രയില്‍ സംഘടിപ്പിച്ച കിതാബ് ഫെസ്റ്റ് സമാപിച്ചു.

സമാപന സമ്മേളനം കവിയും സാഹിത്യകാരനും, യുവകലാസാഹിതി സംസ്ഥാന പ്രസിഡണ്ടുമായ ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ നാടക സംവിധായകന്‍ രാജീവന്‍ മമ്മിളി അധ്യക്ഷത വഹിച്ചു.

രണ്ടാം ദിവസം 'ബാബ സാഹബ് ഡോ. ബി.ആര്‍. അംബേദ്കര്‍ അനശ്വരതയിലെ നീല നക്ഷത്രം' എന്ന പുസ്തകചര്‍ച്ചയില്‍ ടി. ഹസ്സന്‍ മോഡറേറ്ററായിരുന്നു. ഡോ: അമല്‍ സി. രാജന്‍, ഗ്രന്ഥകാരര്‍ എം.സുരേഷ് ബാബു എന്നിവര്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു.

എ.പി. കുഞ്ഞാമു വിവര്‍ത്തനം ചെയ്ത 'വിഭജനകാല കഥകള്‍ 'പുസ്തക ചര്‍ച്ചയില്‍ രാജന്‍ നരയംകുളം മോഡറേറ്ററായിരുന്നു. എന്‍.എം സണ്ണി അവതാരകനായി.

പി.കെ.പാറക്കടവ് രചിച്ച 'ഇടിമിനലുകളുടെ പ്രണയം' ഷീലാ ടോമി രചിച്ച 'ആ നദിയോട് പേര് ചോദിക്കരുത് ' എന്നീഗ്രന്ഥങ്ങളും ചര്‍ച്ച ചെയ്തു. കെ. അജിത മോഡറേറ്ററായിരുന്നു. ഡോ : ഐസക് ഈപ്പന്‍, പി.കെ. പാറക്കടവ്, ഷീല ടോമി എന്നിവര്‍ സംവാദത്തിലും ചര്‍ച്ചയിലും പങ്കെടുത്തു.

തുടര്‍ന്ന് പി.എന്‍. ഗോപീകൃഷ്ണന്‍ രചിച്ച 'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ' ചര്‍ച്ച ചെയ്തു. മജീദ് ശിവപുരം മോഡറേറ്ററായിരുന്നു. എം.എം സജീന്ദ്രന്‍ പുസ്തകം അവതരിപ്പിച്ചു. ഗ്രന്ഥകര്‍ത്താവ് ഗോപീകൃഷ്ണന്‍, ഡോ: ഖദീജ മുംദാസ് എന്നിവര്‍ പങ്കെടുത്തു.

പി.കെ. സുരേഷ്, വിനോദ് തിരുവോത്ത് സ്വാഗതവും എം.എം. സജീന്ദ്രന്‍ നന്ദിയും പറഞ്ഞു. രണ്ടു ദിവസത്തെ പരിപാടികള്‍ വിജയിപ്പിക്കുന്നതിന് ജില്ലാ ഭാരവാഹികളായ ഡോ: ശശികുമാര്‍ പുറമേരി, അഷറഫ് കുരുവട്ടൂര്‍, സംഘാടക സമിതി ചെയര്‍മാന്‍ രാജന്‍ തിരുവോത്ത്, ജനറല്‍ കണ്‍വീനര്‍ എ. പ്രദീപ്കുമാര്‍, വൈസ് ചെയര്‍മാന്‍ മാരായ രാജീവന്‍ മമ്മിളി, മുഹമ്മദ് പേരാമ്പ്ര, ഷിനുരാജ്, വിനോദ് പാളയാട്ട്, ടി. ശിവദാസന്‍, ശശി കിഴക്കന്‍ പേരാമ്പ്ര, ഇ.എം. ബാബു, കെ.സി. ബാലകൃഷ്ണന്‍, ശശി തിരുവോത്ത്, രാജേഷ് രാജകല, ജ്യോതി, എം.കെ. സീമ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/187407/the-kitab-fest-which-was-organized-by-yuva-kala-sahitya-has-concluded)