---
title: "മദ്യ മയക്കുമരുന്ന് മാഫിയകളെ അമര്‍ച്ച ചെയ്യുക: വനിതാ ലീഗ്"
english_title: "Suppress the Alcohol and Drug Mafia: Women's League"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18741/suppress-the-alcohol-and-drug-mafia-womens-league"
published_at: "2022-01-01T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d09018c6ffe_WATER MARK.JPG"
keywords: []
---

# മദ്യ മയക്കുമരുന്ന് മാഫിയകളെ അമര്‍ച്ച ചെയ്യുക: വനിതാ ലീഗ്

> **Lead Summary:** ** മേപ്പയ്യൂര്‍: **ഈയടുത്ത കാലത്തായി അരിക്കുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന മദ്യ മയക്കുമരുന്ന് മാഫിയകളെ അമര്‍ച്ച ചെയ്യാന്‍ ഗ്രാമ പഞ്ചായത്ത് കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്ന് കാരയാട് ശാഖ വനിത ലീഗ് കണ്‍വെന്‍ഷന്‍ രാഷ്ട്രീയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

** മേപ്പയ്യൂര്‍: **ഈയടുത്ത കാലത്തായി അരിക്കുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന മദ്യ മയക്കുമരുന്ന് മാഫിയകളെ അമര്‍ച്ച ചെയ്യാന്‍ ഗ്രാമ പഞ്ചായത്ത് കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്ന് കാരയാട് ശാഖ വനിത ലീഗ് കണ്‍വെന്‍ഷന്‍ രാഷ്ട്രീയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പേരാമ്പ നിയോജക മണ്ഡലം വനിത ലീഗ് ജനറല്‍ സെക്രട്ടറി ഷര്‍മിന കോമത്ത് കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് വനിത ലീഗ് ജനറല്‍ സെക്രട്ടറി സീനത്ത് വടക്കയില്‍ മുഖ്യ പ്രഭാഷണം നടത്തി.

ടി.എം സുബൈദ അധ്യക്ഷയായി. കെ.എം ഹസീന സ്വാഗതവും താഹിറ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍:-പി.എം സല്‍മ(പ്രസിഡന്റ്); കെ.എം ഹസീന(ജനറല്‍ സെക്രട്ടറി); താഹിറ(ട്രഷറര്‍); നസീമ ഏറാടി, കെ.ടി നസീറ, സജ്‌ന(വൈസ് പ്രസിഡന്റ്); എന്‍.എം സൗദ, ഫൗസിയ ജമാല്‍, എന്‍.പി സിനിജ(സെക്രട്ടറി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18741/suppress-the-alcohol-and-drug-mafia-womens-league)