---
title: "ഹെല്‍ത്ത് കാര്‍ഡ് വിതരണവും ബോധവത്കരണ ക്യാമ്പും സംഘടിപ്പിച്ചു"
english_title: "Health card distribution and awareness camp organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/187434/health-card-distribution-and-awareness-camp-organized"
published_at: "2024-02-26T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc35fff254c_1_hear.jpg"
keywords: []
---

# ഹെല്‍ത്ത് കാര്‍ഡ് വിതരണവും ബോധവത്കരണ ക്യാമ്പും സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര**: കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും ബോധവത്കരണ ക്യാമ്പും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര**: കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും ബോധവത്കരണ ക്യാമ്പും സംഘടിപ്പിച്ചു.

കടിയങ്ങാട് പാലം മെട്രോ ആക്ടീവ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സംസ്ഥാന സമിതി അംഗം ബഷീര്‍ ചിക്കീസ് ഉദ്ഘാടനം ചെയ്തു. കെഎച്ച്ആര്‍എ കടിയങ്ങാട് യൂണിറ്റ് പ്രസിഡന്റ് എം.എം. സജി അധ്യക്ഷത വഹിച്ചു.

ഷീബ അതിഥി ആദ്യ കാര്‍ഡ് സ്വീകരിച്ചു.

മുഖ്യാതിഥിയായ ഫുഡ് സേഫ്റ്റി പേരാമ്പ്ര സര്‍ക്കിള്‍ ഓഫീസര്‍ സി.എ. വിമല്‍ ക്ലാസെടുത്തു.

കെഎച്ച്ആര്‍എ കടിയങ്ങാട് യൂണിറ്റി സെക്രട്ടറി അസീസ് പന്തിരിക്കര സ്വാഗതം പറഞ്ഞ ചടങ്ങിന് എക്‌സിക്യൂട്ടിവ് അംഗം മുഹമ്മദ് സിറ്റി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/187434/health-card-distribution-and-awareness-camp-organized)