---
title: "ചെറുവണ്ണൂര്‍ പ്രോമിസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ വാര്‍ഷികം ആഘോഷിച്ചു "
english_title: "Cheruvannur Promise International School celebrated its anniversary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/187502/cheruvannur-promise-international-school-celebrated-its-anniversary"
published_at: "2024-02-26T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc531ec9188_1_raliya.jpg"
keywords: []
---

# ചെറുവണ്ണൂര്‍ പ്രോമിസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ വാര്‍ഷികം ആഘോഷിച്ചു 

> **Lead Summary:** ** ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ പ്രോമിസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ വാര്‍ഷികം ആഘോഷിച്ചു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കിഷോര്‍കാന്ത് മുയിപ്പോത്ത് അധ്യക്ഷത വഹിച്ചു.

## Article Content

** ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ പ്രോമിസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ വാര്‍ഷികം ആഘോഷിച്ചു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കിഷോര്‍കാന്ത് മുയിപ്പോത്ത് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മിമിക്രി മത്സര വിജയി തേജാലക്ഷ്മി മുഖ്യ അതിഥിയായി.

ഗ്രാമപഞ്ചായത്ത് അംഗം കെ.പി ബിജു, സ്‌കൂള്‍ മാനേജര്‍ കെ.സി അഭിലാഷ്, പ്രിന്‍സിപ്പല്‍ എസ് ആരതി, അത്തോളി പ്രോമിസ് പ്രിന്‍സിപ്പല്‍ ടി. ചന്ദ്രന്‍, പി.ടി.എ വൈസ് പ്രസിഡണ്ട് സജിന ഫൈസല്‍, പ്രോബി മെച് സ്‌കൂള്‍ ലീഡര്‍ ഹന്‍സിക ഭൂപേഷ്, ആര്‍ട്ട്‌സ് ക്ലബ് സെക്രട്ടറി ഷഹന ഷെറിന്‍, സ്റ്റാഫ് സെക്രട്ടറി പ്രജുല എന്നിവര്‍ സംസാംരിച്ചു.

തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികള്‍ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/187502/cheruvannur-promise-international-school-celebrated-its-anniversary)