---
title: "സേവാഭാരതി മാതൃ സദനം 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു "
english_title: "Sevabharathi Mathru Sadanam has formed a 101 member welcoming group"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18753/sevabharathi-mathru-sadanam-has-formed-a-101-member-welcoming-group"
published_at: "2022-01-02T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d10d1546cd5_WATER MARK.JPG"
keywords: []
---

# സേവാഭാരതി മാതൃ സദനം 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍ :** ആതുരരും, അശരണരും, നിരാലംബരുമായ അനാഥത്വം അനുഭവിക്കുന്ന അമ്മമാര്‍ക്കായ് ഒരു മാതൃ സദനം നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള സ്വാഗത സംഘം രൂപീകരിച്ചു. രാജീവന്‍ ആയടത്തില്‍ അദ്ധ്യക്ഷനായിരുന്നു.

## Article Content

**മേപ്പയ്യൂര്‍ :** ആതുരരും, അശരണരും, നിരാലംബരുമായ അനാഥത്വം അനുഭവിക്കുന്ന അമ്മമാര്‍ക്കായ് ഒരു മാതൃ സദനം നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള സ്വാഗത സംഘം രൂപീകരിച്ചു. രാജീവന്‍ ആയടത്തില്‍ അദ്ധ്യക്ഷനായിരുന്നു.

സ്വാമി ചിദാനന്ദപുരി, ബ്രഹ്മചാരി സുമേധാമൃത ചൈതന്യ, സിനിമാ സിംവിധായകന്‍ രാമ് സിംഹന്‍ (അലി അക്ബര്‍), പ്രദീപന്‍ കൈനാട്ടി, സുനില്‍ ഐക്യമഠം യുഎസ്എ, ജയകൃഷണന്‍ ഓസ്‌ട്രേലിയ, ഡോ. പിയൂഷ് നമ്പൂതിരിപ്പാട്, രാജന്‍ പറമ്പാട്ട്, ആനന്ദന്‍ എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളായും ചെയര്‍മാന്‍ സി. അജിത്ത്കുമാര്‍, വൈസ് ചെയര്‍മാന്‍മാരായി സന്തോഷ് കാളിയത്ത്, നമ്പിയത്ത് കുഞ്ഞികൃഷ്ണന്‍, ബാബു മലബാര്‍, പി.വി രാജഗോപാലന്‍, ശ്രീധരന്‍ പൂമഠത്തില്‍, വി.സി ബിനീഷ് എന്നിവരെയും ജനറല്‍ കണ്‍വീനറായി രാജഗോപാലയെും, ജോയിന്റ് കണ്‍വീനര്‍മാരായി രതീഷ് അമൃതപുരി, സജീഷ് വിളയാട്ടൂര്‍, നിധിന്‍ കീഴ്പ്പയൂര്‍, അഡ്വ: അതുല്‍ കൃഷ്ണന്‍ എന്നിവരെയും നിര്‍മ്മാണ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും വേഗത കൂട്ടുന്നതിനും വേണ്ടി സാമ്പത്തികം, നിര്‍മ്മാണം, പ്രചരണം, മാതൃ സമിതി എന്നീ സബ്ബ് കമ്മിറ്റികളായും 101 അംഗ സ്വാഗത സംഘം നിലവില്‍ വന്നു.

മേപ്പയ്യൂര്‍ ടി.കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മാതൃ സദന നിര്‍മ്മാണ സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ രാഷ്ട്രീയ സ്വയം സേവക സംഘം കോഴിക്കോട് വിഭാഗ് സേവാ പ്രമുഖ് പ്രദീപന്‍ കൈനാട്ടി മുഖ്യപ്രഭാഷണം നടത്തി.

സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി അജിത്ത്കുമാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി. രാജന്‍ പറമ്പാട്ട് മാതൃ സദനത്തിന്റെ രൂപരേഖ അവതരിപ്പിച്ചു.

രാജഗോപാലന്‍ റിപ്പേര്‍ട്ടവതരിപ്പിച്ചു. സുരേഷ് മാതൃ കൃപ സ്വാഗതവും രതീഷ് അമൃതപുരി നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18753/sevabharathi-mathru-sadanam-has-formed-a-101-member-welcoming-group)