---
title: "ചെറുവണ്ണൂര്‍ കൃഷി ഭവനിലേക്ക് ധര്‍ണ്ണ സംഘടിപ്പിച്ച് കര്‍ഷക കോണ്‍ഗ്രസ് "
english_title: "Farmers Congress organizes dharna to Cheruvannur Krishi Bhavan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/187535/farmers-congress-organizes-dharna-to-cheruvannur-krishi-bhavan"
published_at: "2024-02-26T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc6c8ec924c_1_dharna3.jpg"
keywords: []
---

# ചെറുവണ്ണൂര്‍ കൃഷി ഭവനിലേക്ക് ധര്‍ണ്ണ സംഘടിപ്പിച്ച് കര്‍ഷക കോണ്‍ഗ്രസ് 

> **Lead Summary:** **ചെറുവണ്ണൂര്‍ **: ചെറുവണ്ണൂര്‍ മണ്ഡലം കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില കൃഷി ഭവനിലേക്ക് ധര്‍ണ്ണ സംഘടിപ്പിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ടി.പി. നാരായണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

## Article Content

**ചെറുവണ്ണൂര്‍ **: ചെറുവണ്ണൂര്‍ മണ്ഡലം കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില കൃഷി ഭവനിലേക്ക് ധര്‍ണ്ണ സംഘടിപ്പിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ടി.പി. നാരായണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

വന്യജീവികളില്‍ നിന്ന് ജനങ്ങള്‍ക്കും കാര്‍ഷിക വിളകള്‍ക്കും സംരക്ഷണം നല്‍കാന്‍ കഴിയാത്ത വനം വകുപ്പ് മന്ത്രി എത്രയും വേഗം രാജിവെച്ച് പുറത്ത് പോകണമെന്ന് അദേഹം ആവശ്യപ്പെട്ടു.

കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയും മണ്ഡലം പ്രസിഡണ്ടുമായ വി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.

കര്‍ഷക കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറിമാരായ സി.പി. നാരായണന്‍, പട്ടയാട്ട് അബ്ദുള്ള, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ എ.കെ. ഉമ്മര്‍, എ. ബാലകൃഷ്ണന്‍, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ കെ.പി. അരവിന്ദന്‍, ഇ പ്രദീപ്കുമാര്‍, എം.പി കുഞ്ഞികൃഷ്ണന്‍, പാലിശ്ശേരി കുഞ്ഞമ്മത്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇ. കുഞ്ഞബ്ദുള്ള, വിജയന്‍ ആവള, ബാബു ചാത്തോത്ത്, പി.പി. ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

കേന്ദ്ര, കേരള സര്‍ക്കാറുകളുടെ കര്‍ഷകദ്രോഹ നയങ്ങള്‍ തിരുത്തുക, ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെറുവണ്ണൂരിലെയും പേരാമ്പ്ര ബ്ലോക്കിലേയും കര്‍ഷകര്‍ക്കായ് അനുവദിച്ച അഗ്രോ സെന്റര്‍ സംരക്ഷിക്കുക, നാളികേരത്തിന്റെ താങ്ങുവില കിലോയ്ക്ക് 60 രൂപയായ് ഉര്‍ത്തുക, കൃഷിഭവന്‍ മുഖേന നാളികേരം സംഭരിക്കുക, ചെറുവണ്ണൂര്‍ കൃഷിഭവനില്‍ എത്രയും പെട്ടെന്ന് കൃഷി ഓഫീസറെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ധര്‍ണ്ണാ സമരത്തിന് ഒ.പി. സജീവന്‍, എരോത്തറമല്‍ അമ്മത്, ബാബു നിരയില്‍, കെ.പി രവിക്കുറുപ്പ്, ടി. രാധാകൃഷ്ണന്‍, ഡി യമുന, ബാലകൃഷ്ണന്‍, ഷാഹിദ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/187535/farmers-congress-organizes-dharna-to-cheruvannur-krishi-bhavan)