---
title: "പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന ബാബു വട്ടക്കണ്ടിയുടെ ചരമവാര്‍ഷികം ആചരിച്ചു "
english_title: "The death anniversary of prominent Congress leader Babu Vattakandi was observed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/187537/the-death-anniversary-of-prominent-congress-leader-babu-vattakandi-was-observed"
published_at: "2024-02-26T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc705b09e02_1_babuv.jpg"
keywords: []
---

# പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന ബാബു വട്ടക്കണ്ടിയുടെ ചരമവാര്‍ഷികം ആചരിച്ചു 

> **Lead Summary:** **പേരാമ്പ്ര**: പ്രമുഖ കോണ്‍ഗ്രസ് നേതാവും സഹകാരിയുമായിരുന്ന ബാബുവട്ടക്കണ്ടിയുടെ പതിനാലാം ചരമ വാര്‍ഷികം പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.

## Article Content

**പേരാമ്പ്ര**: പ്രമുഖ കോണ്‍ഗ്രസ് നേതാവും സഹകാരിയുമായിരുന്ന ബാബുവട്ടക്കണ്ടിയുടെ പതിനാലാം ചരമ വാര്‍ഷികം പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.

ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണയോഗവും സംഘടിപ്പിച്ചു. അനുസ്മരണ യോഗം ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് അനുസ്മരണ പ്രഭാഷണം നടത്തി.

ബ്ലോക്ക് പ്രസിഡന്റ് കെ. മധുകൃഷണന്‍, പി.കെ രാഗേഷ്, വി.ടി സൂരജ്, എസ്. സുനന്ദ്, വി. ആലീസ് മാത്യൂ, ബാബു തത്തക്കാടന്‍, വി.വി ദിനേശന്‍, കെ.സി രവീന്ദ്രന്‍, ഇ.പി മുഹമ്മദ്, വാസു വേങ്ങേരി, വി.പി സുരേഷ്, ആര്‍.കെ രജീഷ് കുമാര്‍, കെ. ജാനു, വിജയന്‍ പരിയാരത്ത്, രമേശന്‍ മഠത്തില്‍, ബഷീര്‍ പരിയാരം, കെ.എം ശ്രീനിവാസന്‍, മനോജ് ചെറുവോട്ട്, ശ്രീധരന്‍ നറക്കമ്മല്‍, കെ.പി വേണു, രാജീവന്‍ പാറാട്ടുപാറ, രജീഷ് മാക്കുഴി, എ.പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/187537/the-death-anniversary-of-prominent-congress-leader-babu-vattakandi-was-observed)