---
title: "ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു"
english_title: "Logo of Hasta Charitable Trust released at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/187540/logo-of-hasta-charitable-trust-released-at-perambra"
published_at: "2024-02-26T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc733835426_1_hastha.jpg"
keywords: []
---

# ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ പുതുതായി രൂപീകരിച്ച ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. പ്രകാശന കര്‍മ്മം കല്പറ്റ നാരായണന്‍ നിര്‍വ്വഹിച്ചു. അര്‍ഹതപെട്ടവര്‍ക്ക് വേണ്ടി വിനിയോഗിക്കുമ്പോഴാണ് പണം മൂല്യവത്താകുന്നതെന്ന് അദേഹം പറഞ്ഞു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ പുതുതായി രൂപീകരിച്ച ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. പ്രകാശന കര്‍മ്മം കല്പറ്റ നാരായണന്‍ നിര്‍വ്വഹിച്ചു. അര്‍ഹതപെട്ടവര്‍ക്ക് വേണ്ടി വിനിയോഗിക്കുമ്പോഴാണ് പണം മൂല്യവത്താകുന്നതെന്ന് അദേഹം പറഞ്ഞു.

സമൂഹത്തിന്റെ പിന്തുണ ആവശ്യമുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുവാനുള്ള ചിന്ത മനുഷ്യനില്‍ ഉണ്ടായാലേ സാമൂഹ്യ മാറ്റം സാധ്യമാകു അത്തരം ഉത്തരവാദിത്വമാണ് സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ ചെയ്യുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ചെയര്‍മാന്‍ മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗാന രചയിതാവ് രമേശ് കാവില്‍ മുഖ്യപ്രഭാഷണം നടത്തി.

കെ പ്രദീപന്‍, ഒ.എം രാജന്‍, ആര്‍.പി രവീന്ദ്രന്‍, പി.എസ് സുനില്‍ കുമാര്‍, പത്മിനി, പി.എം പ്രകാശന്‍, ചിത്ര രാജന്‍, ഇ.കെ അബ്ദുല്‍ സമീര്‍, സജീവന്‍ കുഞ്ഞോത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/187540/logo-of-hasta-charitable-trust-released-at-perambra)