---
title: "വോയിസ് ഓഫ് മുണ്ടോത്ത് യുവജന കൂട്ടായ്മ ഓഫീസിന് കെട്ടിടമായി "
english_title: "The building became the office for the Voice of Mundot Youth Community Office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18763/the-building-became-the-office-for-the-voice-of-mundot-youth-community-office"
published_at: "2022-01-02T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d1225a5fb94_006 ETI CLG.jpg"
keywords: []
---

# വോയിസ് ഓഫ് മുണ്ടോത്ത് യുവജന കൂട്ടായ്മ ഓഫീസിന് കെട്ടിടമായി 

> **Lead Summary:** **ഉള്ളിയേരി : **വോയിസ് ഓഫ് മുണ്ടോത്ത് യുവജന കൂട്ടായ്മ ഓഫീസിന് കെട്ടിടമായി. ഇന്ത്യന്‍ ആര്‍മി നായബ് സുബേദര്‍ ശൈലേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ വോയിസ് ഓഫ് മുണ്ടോത്ത് യുവജന കൂട്ടായ്മ സെക്രട്ടറി ബിനോയ് അവന്നൂര്‍ മീത്തല്‍ അദ്ധ്യക്ഷനായി.

## Article Content

**ഉള്ളിയേരി : **വോയിസ് ഓഫ് മുണ്ടോത്ത് യുവജന കൂട്ടായ്മ ഓഫീസിന് കെട്ടിടമായി. ഇന്ത്യന്‍ ആര്‍മി നായബ് സുബേദര്‍ ശൈലേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ വോയിസ് ഓഫ് മുണ്ടോത്ത് യുവജന കൂട്ടായ്മ സെക്രട്ടറി ബിനോയ് അവന്നൂര്‍ മീത്തല്‍ അദ്ധ്യക്ഷനായി.

വോയിസ് ഓഫ് മുണ്ടോത്ത് വൈസ് പ്രസിഡണ്ട് മന്‍ഷിദ് പുല്ലാകണ്ടി സ്വാഗതം പറഞ്ഞു. അരുണ്‍ നമ്പ്യാട്ടിലിന് വോയിസ് ഓഫ് മുണ്ടോത്തിന്റെ പ്രതേക പുരസ്‌കാരം നല്‍കി ആദരിച്ചു.

ഇന്ത്യന്‍ ആര്‍മി നായബ് സുബേദര്‍ ശൈലേഷ് കുമാര്‍ അരുണ്‍ നമ്പ്യാട്ടിലിന് മൊമെന്റോ നല്‍കി. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് അംഗം കെ.എം സുധീഷ്, വോയ്‌സ് ഓഫ് മുണ്ടോത്ത് യുവജന കൂട്ടായ്മ ജോയിന്റ് സെക്രട്ടറി മുതുവാട്ട് മീത്തല്‍ അനൂപ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. തുടര്‍ന്ന് നിധീഷ്, നിതിന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18763/the-building-became-the-office-for-the-voice-of-mundot-youth-community-office)