---
title: "കേരള റീടൈല്‍ ഫൂട് വെയര്‍ അസോസിയേഷന്‍ സ്ഥാപക ദിനം ആചരിച്ചു "
english_title: "Tribute to Diana Lizzie; Kerala Retail Footwear Association celebrated its founding day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18769/tribute-to-diana-lizzie-kerala-retail-footwear-association-celebrated-its-founding-day"
published_at: "2022-01-02T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d12f255ff58_006 ETI CLG.jpg"
keywords: []
---

# കേരള റീടൈല്‍ ഫൂട് വെയര്‍ അസോസിയേഷന്‍ സ്ഥാപക ദിനം ആചരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കേരള റീടൈല്‍ ഫൂട് വെയര്‍ അസോസിയേഷന്‍ (കെആര്‍എഫ്എ) യുടെ സ്ഥാപക ദിനം ആചരിച്ചു. പേരാമ്പ്ര കിവി ഫൂട്ട്‌വെയറില്‍ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.

## Article Content

**പേരാമ്പ്ര: **കേരള റീടൈല്‍ ഫൂട് വെയര്‍ അസോസിയേഷന്‍ (കെആര്‍എഫ്എ) യുടെ സ്ഥാപക ദിനം ആചരിച്ചു. പേരാമ്പ്ര കിവി ഫൂട്ട്‌വെയറില്‍ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.

പേരാമ്പ്രയില്‍ വര്‍ഷങ്ങളായി ചെരുപ്പ് റിപ്പയര്‍ ചെയ്തു ഉപജീവനം നടത്തുന്ന ഡയാന ലിസിയെ കെആര്‍എഫ്എ മണ്ഡലം പസിഡന്റ് മുഹമ്മദ് കിങ് ചടങ്ങില്‍ വെച്ച് പൊന്നാട അണിയിച്ച് കൊണ്ട് ആദരിച്ചു.

പേരാമ്പ്രയുടെ സാമൂഹിക പ്രവര്‍ത്തക രംഗത്ത് എന്നും മികച്ചു നില്‍ക്കുന്നതും വര്‍ഷങ്ങളായി ചെരുപ്പ് റിപ്പയര്‍ ചെയ്തു ഉപജീവനം നടത്തുകയും അതില്‍ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ ഏറിയ പങ്കും പാവങ്ങള്‍ക്കും അനാഥര്‍ക്കും രോഗികള്‍ക്കും വേണ്ടി ചിലവഴിക്കുകയും ചെയ്യുന്ന ലിസിയുടെ നന്മ മനസ്സിനെ മുന്‍നിര്‍ത്തിയാണ് ചടങ്ങില്‍ വെച്ച് ആദരിച്ചത്.

കിവി ഫൂട്ട്‌വെയറില്‍ വെച്ച് നടന്ന ചടങ്ങില്‍ ബഷീര്‍ കിവി, ഷെരീഫ് നൈഫ്, നവാസ് ഹില്‍ട്ടന്‍ മണ്ഡലം സെക്രട്ടറി നിസാര്‍ തുടങ്ങി കിവി പ്രവര്‍ത്തക സമിതി അംഗങ്ങളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18769/tribute-to-diana-lizzie-kerala-retail-footwear-association-celebrated-its-founding-day)