---
title: "പേരാമ്പ്ര കൃഷിഭവന്‍ ഇനി പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് "
english_title: "Perambra Krishi Bhavan is now attached to the Panchayath Office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/187713/perambra-krishi-bhavan-is-now-attached-to-the-panchayath-office"
published_at: "2024-02-27T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dd81a7b337f_1_pk.jpg"
keywords: []
---

# പേരാമ്പ്ര കൃഷിഭവന്‍ ഇനി പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് 

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര ഗ്രാമപഞ്ചായത്ത് കൃഷി ഭവന്‍ ഇനി മുതല്‍ പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും. പേരാമ്പ്ര ചാനിയം കടവ് റോഡില്‍ സ്വീഡ് ഫാമിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ഓഫീസാണ് കര്‍ഷകരുടെ സൗകര്യാര്‍ത്ഥം സ്വരാജ് ഭവനിലേക്ക് പ്രവര്‍ത്തനം മാറ്റിയത്.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര ഗ്രാമപഞ്ചായത്ത് കൃഷി ഭവന്‍ ഇനി മുതല്‍ പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും. പേരാമ്പ്ര ചാനിയം കടവ് റോഡില്‍ സ്വീഡ് ഫാമിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ഓഫീസാണ് കര്‍ഷകരുടെ സൗകര്യാര്‍ത്ഥം സ്വരാജ് ഭവനിലേക്ക് പ്രവര്‍ത്തനം മാറ്റിയത്.

പുതിയ കൃഷിഭവന്‍ ഓഫീസിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം റീന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ് തിരുവോത്ത്, കെ.കെ പ്രേമന്‍, കെ.കെ അമ്പിളി, കാര്‍ഷിക വികസന സമിതി അംഗം ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, കൃഷി ഓഫീസര്‍ എസ്.ഡി അമല്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ഇ.ആര്‍ ജയേഷ്, കൃഷി അസിസ്റ്റന്റുമാരായ ടി.കെ രജിഷ്മ, ആര്‍. അഹല്‍ജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/187713/perambra-krishi-bhavan-is-now-attached-to-the-panchayath-office)