---
title: "പേരാമ്പ്രയുടെ ചിത്രകാരനായ സി.കെ കുമാരന്റെ ബുദ്ധചിത്രങ്ങളുടെ പ്രദര്‍ശന ഉദ്ഘാടനം "
english_title: "Inauguration of the exhibition of CK Kumaran's Buddha paintings"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/187724/inauguration-of-the-exhibition-of-ck-kumarans-buddha-paintings"
published_at: "2024-02-27T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dd872010b12_1_kumaran.jpg"
keywords: []
---

# പേരാമ്പ്രയുടെ ചിത്രകാരനായ സി.കെ കുമാരന്റെ ബുദ്ധചിത്രങ്ങളുടെ പ്രദര്‍ശന ഉദ്ഘാടനം 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയുടെ ചിത്രകാരനായ സി.കെ കുമാരന്റെ ചെമ്പുതകിടില്‍ പൂര്‍ണ്ണമായും സ്വതന്ത്ര കൈരേഖകളാല്‍ വരച്ച 1001 ബുദ്ധചിത്രങ്ങള്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയുടെ ചിത്രകാരനായ സി.കെ കുമാരന്റെ ചെമ്പുതകിടില്‍ പൂര്‍ണ്ണമായും സ്വതന്ത്ര കൈരേഖകളാല്‍ വരച്ച 1001 ബുദ്ധചിത്രങ്ങള്‍ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ബേപ്പൂര്‍ തസറയില്‍ നടക്കുന്ന സൂത്ര രാജ്യാന്തര ആര്‍ട്ട് ആന്റ് ടൈക്‌സ്റ്റെല്‍ എക്‌സപോ ഒരു മാസത്തെ വര്‍ക് ഷോപ്പിലാണ് ചിത്രങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്.

ഫ്രാന്‍സിലെ പ്രസിദ്ധ - ചിത്രകാരന്‍മാരായ അന്റോണ്‍ പെറ്റല്‍, ജില്‍സ്‌മോങ്ങ് എന്നിവരാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. വാസുദേവന്‍ തസറ അധ്യക്ഷത വഹിച്ചു.

ബാലകൃഷ്ണന്‍ തസറ, രഞ്ജിത് ബേപൂര്‍, എം.ജി. നാരായണന്‍ തൃശൂര്‍, വി.സി.എന്‍ ബാബു എന്നിവരും വിദേശ ചിത്രകാരന്‍മാരായ ഗാരി പവ്വര്‍ , ഡെബി അക്കാം, വെര്‍ജീനിയ എന്നിവരടക്കം നൂറിലധികം പേര്‍ പങ്കെടുത്തു.

ഫെബ്രുവരി 1 മുതല്‍ 3 വരെ നടത്തിയ ചിത്രകലാ ക്യാമ്പിന്റെ ക്യാമ്പ് ഡയറക്ടര്‍ കൂടിയായിരുന്നു സി.കെ കുമാരന്‍. ചിത്രങ്ങളുടെ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കുന്നു.

2024 മാര്‍ച്ച് 1 വരെ പ്രദര്‍ശനം ഉണ്ടായിരിക്കും. രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണിവരെയായിരിക്കും പ്രദര്‍ശനസമയം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/187724/inauguration-of-the-exhibition-of-ck-kumarans-buddha-paintings)