---
title: "കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ പേരാമ്പ്ര മേഖലാ സമ്മേളനം "
english_title: "Kerala Journalist Union Perambra Regional Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/187740/kerala-journalist-union-perambra-regional-conference"
published_at: "2024-02-27T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dd8ea588b3f_1_vkp.jpg"
keywords: []
---

# കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ പേരാമ്പ്ര മേഖലാ സമ്മേളനം 

> **Lead Summary:** **പേരാമ്പ്ര:** കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കേരള ജേര്‍ണലിസ്റ്റേസ് യൂണിയന്‍ പേരാമ്പ്ര മേഖല സമ്മേളനം വ്യാപാരി വ്യവസായി സമിതി ഏരിയാ കമ്മിറ്റി ഓഡിറ്റേറിയത്തില്‍ നടന്നു.

## Article Content

**പേരാമ്പ്ര:** കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കേരള ജേര്‍ണലിസ്റ്റേസ് യൂണിയന്‍ പേരാമ്പ്ര മേഖല സമ്മേളനം വ്യാപാരി വ്യവസായി സമിതി ഏരിയാ കമ്മിറ്റി ഓഡിറ്റേറിയത്തില്‍ നടന്നു.

സമ്മേളനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. കെജെയു കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വി.വി രഗീഷ് അധ്യക്ഷത വഹിച്ചു. കെജെയു കോഴിക്കോട് ജില്ലാ സെക്രട്ടറി സജീവന്‍ നാദാപുരം സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ചടങ്ങില്‍ പുതിയ മെമ്പര്‍മാര്‍ക്കുള്ള മെമ്പര്‍ഷിപ്പ് വിതരണവും ഐഡി കാര്‍ഡ് വിതരണവും നടന്നു. ഇ. ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇ.എം ബാബു നന്ദിയും പറഞ്ഞു.

ഭാരവാഹികളായി പി.സി. സുരേന്ദ്രനാഥ് പ്രസിഡണ്ട്, ശശി കിഴക്കന്‍ പേരാമ്പ്ര, സദന്‍ കല്പത്തൂര്‍ വൈസ് പ്രസിഡന്റുമാര്‍, ഇ ബാലകൃഷ്ന്‍ സെക്രട്ടറി, സി.കെ. ബാലകൃഷ്ണന്‍, രാഗൂല്‍ എരവട്ടൂര്‍ ജോ. സെക്രട്ടറിമാര്‍, ഇ.എം. ബാബു ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/187740/kerala-journalist-union-perambra-regional-conference)