---
title: "ഡിവൈഎഫ്‌ഐ മുചുകുന്ന് മേഖലാ കമ്മിറ്റി നിര്‍മ്മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി "
english_title: "DYFI handed over the keys to the love house built by the Muchukun Regional Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/187752/dyfi-handed-over-the-keys-to-the-love-house-built-by-the-muchukun-regional-committee"
published_at: "2024-02-27T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dd97f9b3201_1_sneha.jpg"
keywords: []
---

# ഡിവൈഎഫ്‌ഐ മുചുകുന്ന് മേഖലാ കമ്മിറ്റി നിര്‍മ്മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി 

> **Lead Summary:** **പേരാമ്പ്ര: **ഡിവൈഎഫ്‌ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയിലെ മുചുകുന്ന് മേഖലാ കമ്മിറ്റി നിര്‍മ്മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി.

## Article Content

**പേരാമ്പ്ര: **ഡിവൈഎഫ്‌ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയിലെ മുചുകുന്ന് മേഖലാ കമ്മിറ്റി നിര്‍മ്മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി.

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും, എംഎല്‍എയുമായ കെ.കെ ശൈലജ കോവിഡ് മഹാമാരി പിടിപെട്ട് അകാലത്തില്‍ നാടിനെ വിട്ടുപിരിഞ്ഞ ശ്രീരാഗിന്റെ കുടുംബത്തിനാണ് താക്കോല്‍ കൈമാറിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.

മേഖലാ സെക്രട്ടറി അരുണ്‍നാഥ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു, സിപിഐഎം പയ്യോളി ഏരിയ കമ്മിറ്റി സെക്രട്ടറി എം.പി ഷിബു, മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ദീപ ഡി ഓള്‍ഗ, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി അനൂപ്, ബ്ലോക്ക് പ്രസിഡണ്ട് അജയ് ഘോഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/187752/dyfi-handed-over-the-keys-to-the-love-house-built-by-the-muchukun-regional-committee)