---
title: "നെഹ്റു യുവ കേന്ദ്ര ബ്ലോക്ക് തല സ്‌പോര്‍ട്‌സ് മീറ്റ്; വളവില്‍ ബ്രദേഴ്‌സ് ചങ്ങരോത്ത് ജേതാക്കളായി "
english_title: "Brothers Changaroth win Nehru Yuva Kendra Block Thala Sports Meet"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/187799/brothers-changaroth-win-nehru-yuva-kendra-block-thala-sports-meet"
published_at: "2024-02-27T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ddc474dc1a2_1_kali.jpg"
keywords: []
---

# നെഹ്റു യുവ കേന്ദ്ര ബ്ലോക്ക് തല സ്‌പോര്‍ട്‌സ് മീറ്റ്; വളവില്‍ ബ്രദേഴ്‌സ് ചങ്ങരോത്ത് ജേതാക്കളായി 

> **Lead Summary:** **ചങ്ങാരോത്ത് : **നെഹ്‌റു യുവ കേന്ദ്ര കോഴിക്കോട്, വളവില്‍ ബ്രദേഴ്‌സ് ക്ലബ്ബുമായി സഹകരിച്ച് ബ്ലോക്ക് തല വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.

## Article Content

**ചങ്ങാരോത്ത് : **നെഹ്‌റു യുവ കേന്ദ്ര കോഴിക്കോട്, വളവില്‍ ബ്രദേഴ്‌സ് ക്ലബ്ബുമായി സഹകരിച്ച് ബ്ലോക്ക് തല വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.

ഫൈനലില്‍ വിന്നേഴ്‌സ് സൂപ്പിക്കട റണ്ണേഴ്‌സ് അപ്പ് ആയി. വളവില്‍ ബ്രദേഴ്‌സ് വിജയികളായി. പേരാമ്പ്ര, ബാലുശ്ശേരി ബ്ലോക്കിലെ പ്രമുഖ ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.

പരിപാടി ചങ്ങാരോത്ത് പഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍ ഉദ്ഘടനം ചെയ്തു. കെ.എം രാഹുല്‍ അധ്യക്ഷത വഹിച്ചു.

നെഹ്‌റു യുവ കേന്ദ്ര കോഴിക്കോട് ജില്ലാ കോഡിനേറ്റര്‍ സി. സനൂപ് മുഖ്യതിഥിയായിരുന്നു. പേരാമ്പ്ര ബ്ലോക്ക് കോഡിനേറ്റര്‍ കീര്‍ത്തന, സീനിയര്‍ വോളിബോള്‍ താരം ഫൈസല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

വി.എം ദീപുലാല്‍ സ്വാഗതവും ആര്‍.സി ജഗത് നന്ദിയും പറഞ്ഞു. ഇബ്രാഹിം കളിക്ക് നേതൃത്വം നല്‍കി. ഫൈസല്‍ കടിയങ്ങാട്, ജഗത്, പി.സി ചന്ദ്രന്‍, കെ.എം രാഹുല്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/187799/brothers-changaroth-win-nehru-yuva-kendra-block-thala-sports-meet)