---
title: "നടുവണ്ണൂരില്‍ ജില്ലാ സബ്ബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി "
english_title: "District Sub Junior Volleyball Championship begins in Naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18787/district-sub-junior-volleyball-championship-begins-in-naduvannur"
published_at: "2022-01-02T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d1505ac1323_006 ETI CLG.jpg"
keywords: []
---

# നടുവണ്ണൂരില്‍ ജില്ലാ സബ്ബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി 

> **Lead Summary:** **നടുവണ്ണൂര്‍:**ജില്ലാ സബ്ബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് വോളിബോളിന്റെ ഈറ്റില്ലമായ നടുവണ്ണൂരില്‍ തുടക്കമായി. ജില്ലാ സ്പോര്‍ട്ട് കൗണ്‍സിലിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടുവണ്ണൂരില്‍ ജില്ലാ സബ്ബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

## Article Content

**നടുവണ്ണൂര്‍:**ജില്ലാ സബ്ബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് വോളിബോളിന്റെ ഈറ്റില്ലമായ നടുവണ്ണൂരില്‍ തുടക്കമായി. ജില്ലാ സ്പോര്‍ട്ട് കൗണ്‍സിലിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടുവണ്ണൂരില്‍ ജില്ലാ സബ്ബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

വോളിബോളിന്റെ ഈറ്റില്ലത്തില്‍ പുതുവര്‍ഷ പുലരിയിലെ കുളിരണിഞ്ഞ കളിക്കളത്തില്‍ കരുത്ത് തെളിയിക്കുവാന്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കളിക്കാരെത്തിയതോടെ വോളിബോള്‍ പെരുമയ്ക്ക് നടുവണ്ണൂര്‍ ഒരിക്കല്‍ കൂടി സാക്ഷിയായി.

സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ മൂന്ന് പ്രത്യേക കോര്‍ട്ടുകളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ചാമ്പ്യന്‍ഷിപ്പ് നാളെ സമാപിക്കും.

വിജയികള്‍ക്കുള്ള വിനേഴ്സ് അപ്പ് ട്രോഫിയും റണ്ണേഴ്സ് അപ്പ് ട്രോഫിയും നല്‍കിയത് സാമൂഹ്യ ജീവ കാരുണ്യ പ്രവര്‍ത്തനം തുടങ്ങി വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടിയാരാ ഗോള്‍ഡിനു നേതൃത്വം നല്‍കുന്ന നടുവണ്ണൂരിലെ ടിയാരാ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ജ്വല്ലറിയാണ്.

തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്പോര്‍ട്ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. അനിത, ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ എസ്. രേഖ, ടി. എം. ശശി, സജീവന്‍ മക്കാട്ട്, സ്പോര്‍ട്ട്സ് കൗണ്‍സില്‍ സെക്രട്ടറി സുലൈമാന്‍, നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമി സെക്രട്ടറി കെ.വി. ദാമോദരന്‍, എന്‍. ആലി, അഷ്റഫ് പുതിയപ്പുറം, ഇല്ലത്ത് അഹമ്മത്, പ്രിന്‍സിപ്പാള്‍ ലൈജ, അക്ബര്‍ അലി, ഒ.എം. കൃഷ്ണകുമാര്‍, ഭാസ്‌കരന്‍ കാഞ്ഞിക്കാവ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ജനറല്‍ കണ്‍വീനര്‍ ഇ. അച്ചുതന്‍ നായര്‍ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18787/district-sub-junior-volleyball-championship-begins-in-naduvannur)