---
title: "ചങ്ങരോത്ത് പഞ്ചായത്തിലെ ഇല്ലത്ത് മുക്ക് - പാറക്കെട്ട് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചു"
english_title: "The construction of Mukku-Parakettu road at Illam in Changaroth panchayath has been completed and handed over to Nadu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18792/the-construction-of-mukku-parakettu-road-at-illam-in-changaroth-panchayath-has-been-completed-and-handed-over-to-nadu"
published_at: "2022-01-02T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d155bca8ae6_006 ETI CLG.jpg"
keywords: []
---

# ചങ്ങരോത്ത് പഞ്ചായത്തിലെ ഇല്ലത്ത് മുക്ക് - പാറക്കെട്ട് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര: **ചങ്ങരോത്ത് പഞ്ചായത്തിലെ ഇല്ലത്ത് മുക്ക് - പാറക്കെട്ട് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു റോഡിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വഹീദ പാറേമല്‍ അദ്ധ്യക്ഷനായി.

## Article Content

** പേരാമ്പ്ര: **ചങ്ങരോത്ത് പഞ്ചായത്തിലെ ഇല്ലത്ത് മുക്ക് - പാറക്കെട്ട് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു റോഡിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വഹീദ പാറേമല്‍ അദ്ധ്യക്ഷനായി.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 21 - 22 ല്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചില വഴിച്ചാണ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍തീകരിച്ചത്.

ബ്ലോക്ക് അംഗങ്ങളായ പി.ടി. അഷറഫ്, കെ.കെ വിനോദന്‍, കെ.എം സുരേഷ്, എന്‍. നിധീഷ് , കെ. രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അംഗം കെ.ആര്‍ ആതിര സ്വാഗതം പറഞ്ഞ ചടങ്ങിന് ടി.വി വിനോദന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18792/the-construction-of-mukku-parakettu-road-at-illam-in-changaroth-panchayath-has-been-completed-and-handed-over-to-nadu)