---
title: "കൈതക്കലിൽ റബ്ബർ തോട്ടത്തിൽ തീപിടുത്തം"
english_title: "Fire in rubber plantation at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/187933/fire-in-rubber-plantation-at-perambra"
published_at: "2024-02-28T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65debaa1e857f_1_afire.jpg"
keywords: []
---

# കൈതക്കലിൽ റബ്ബർ തോട്ടത്തിൽ തീപിടുത്തം

> **Lead Summary:**  പേരാമ്പ്ര : പേരാമ്പ്രക്കടുത്ത് കൈതക്കലിൽ റബ്ബർ തോട്ടത്തിൽ തീ പിടുത്തം. ഇന്നലെ രാത്രി പത്തുമണിയോടെയാണ് തോട്ടത്തിൽ തീ പടരുന്നത് ശ്രദ്ധയിൽ പെട്ടത്.

## Article Content

 പേരാമ്പ്ര : പേരാമ്പ്രക്കടുത്ത് കൈതക്കലിൽ റബ്ബർ തോട്ടത്തിൽ തീ പിടുത്തം. ഇന്നലെ രാത്രി പത്തുമണിയോടെയാണ് തോട്ടത്തിൽ തീ പടരുന്നത് ശ്രദ്ധയിൽ പെട്ടത്.

കൈതക്കൽ കൊറ്റിയോട് പങ്കജാക്ഷിയുടെ റബ്ബർ തോട്ടത്തിലെ അര ഏക്കറോളം അടിക്കാടുകളാണ് കത്തിനശിച്ചത്. ഉടൻ നാട്ടുകാർ പേരാമ്പ്ര അഗ്നിരക്ഷാ നിലയിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. ടി റഫീക്കിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് തീക്കെടുത്തി.

നിലയത്തിലെ ഉദ്യോഗസ്ഥരായ എം. പ്രശാന്ത്, പി ആർ സോജു, എം ജി അശ്വിൻ ഗോവിന്ദ്, പി എം വിജീഷ്, കെ ശ്രീകാന്ത്, കെ പി ബാലകൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

ചൂട് കൂടിവരുന്ന സാഹചര്യത്തിൽ വീടിനോട് ചേർന്നുള്ള തോട്ടങ്ങളിലേക്ക് തീ പടരാതിരിക്കാൻ മുൻകരുതലുകൾ എടുക്കണമെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/187933/fire-in-rubber-plantation-at-perambra)