---
title: "പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തി "
english_title: "Farmers marched to Peruvannamoozhi Forest Range Office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/187953/farmers-marched-to-peruvannamoozhi-forest-range-office"
published_at: "2024-02-28T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65deca40599ed_1_peruv.jpg"
keywords: []
---

# പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തി 

> **Lead Summary:** **പെരുവണ്ണാമൂഴി:** പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തി. പെരുവണ്ണാമുഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് കര്‍ഷകസംഘം മുതുകാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു.

## Article Content

**പെരുവണ്ണാമൂഴി:** പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തി. പെരുവണ്ണാമുഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് കര്‍ഷകസംഘം മുതുകാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു.

ആര്‍കെഡിപി പദ്ധതിയില്‍പ്പെട്ട പൂഴിത്തോട് ഭാഗത്തുള്ള ഭൂമി ഏറ്റെടുത്ത് ഭൂമിയുടെ വില ഉടന്‍ നല്‍കുക, വര്‍ദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, വന്യജീവികള്‍ നശിപ്പിച്ച കാര്‍ഷിക വിളകള്‍ക്കുള്ള നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപരോധം സംഘടിപ്പിച്ചത്.

സിപിഎം ഏരിയ കമ്മിറ്റി അംഗവും പഞ്ചായത്ത് പ്രസിഡണ്ടുമായ കെ സുനില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട്  ഇ.എ ജെയിംസ് അധ്യക്ഷത വഹിച്ചു.

മേഖലാ സെക്രട്ടറി കെ.പി ചന്ദ്രന്‍ സ്വാഗതവും പറഞ്ഞ സമരത്തില്‍ കര്‍ഷക സംഘം ഏരിയ പ്രസിഡന്റ് രഘുനാഥ്, സിപിഐ എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.സി സുരാജന്‍, സി.കെ ശശി, ഫ്രാന്‍സിസ്, പ്രദീഷ്, ടി.കെ ഗോപാലന്‍, സുജി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ റേഞ്ച് ഓഫീസുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം ഉണ്ടാക്കാം എന്ന് റേഞ്ച് ഓഫീസര്‍ വാക്ക് നല്‍കി.

2024 ഏപ്രില്‍ നാലാം തീയതിക്കുള്ളില്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ പഞ്ചായത്ത് പ്രസിഡണ്ടും ഉദ്യോഗസ്ഥന്മാരുമായി ചേര്‍ന്ന് പ്രശ്‌നത്തിന് പരിഹാരം കാണാമെന്നും, രേഖകള്‍ കൈമാറിയ ഭൂമിയുടെ വില എത്രയും പെട്ടെന്ന് നല്‍കാമെന്നും, ഹാഗിംങ്ങ് ഫാന്‍സിംങ്ങ് പ്രവര്‍ത്തി തുടങ്ങാനും രണ്ടുവര്‍ഷത്തോളമായി വന്യമൃഗങ്ങള്‍ നശിപ്പിച്ച കാര്‍ഷിക വിളകള്‍ക്ക് നഷ്ടപരിഹാര തുക പരിശോധിച്ചു നല്‍കാമെന്നും ഉറപ്പുനല്‍കിയ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഉപരോധ സമരം പിന്‍വലിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/187953/farmers-marched-to-peruvannamoozhi-forest-range-office)