---
title: "സമസ്ത പേരാമ്പ്ര മണ്ഡലം ഉലമാ സമ്മേളനം"
english_title: "Samasta Perambra Mandal Ulama Conference "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/187978/samasta-perambra-mandal-ulama-conference"
published_at: "2024-02-28T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ded73cbfd8b_1_ulama.jpg"
keywords: []
---

# സമസ്ത പേരാമ്പ്ര മണ്ഡലം ഉലമാ സമ്മേളനം

> **Lead Summary:** ** പേരാമ്പ്ര: **സമസ്ത പേരാമ്പ്ര മണ്ഡലം ഉലമാ സമ്മേളനം നടന്നു. പുറവൂര്‍ ഉസ്താദിന്റെ പ്രാര്‍ത്ഥനയോടെ സമ്മേളനത്തിന് തുടക്കമായി.

## Article Content

** പേരാമ്പ്ര: **സമസ്ത പേരാമ്പ്ര മണ്ഡലം ഉലമാ സമ്മേളനം നടന്നു. പുറവൂര്‍ ഉസ്താദിന്റെ പ്രാര്‍ത്ഥനയോടെ സമ്മേളനത്തിന് തുടക്കമായി.

ദയ ഓഡിറ്റോറിയം നടന്ന സമ്മേളനം ഉമര്‍ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. മുഹ്യുദ്ദീന്‍ ഫൈസി അധ്യക്ഷതയും വഹിച്ചു. അബ്ദുസ്സലാം ബാഖവി വടക്കേക്കാട് മുഖ്യ പ്രഭാഷണം നടത്തി. 

അബ്ദുല്‍ബാരി ബാഖവി, ടി.വി.സി അബ്ദുസ്സമദ് ഫൈസി, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍, പി.എം കോയ മുസ്ല്യാര്‍, ഇ.ടി അബ്ദുല്‍ അസീസ് ദാരിമി, ഹനീഫ് റഹ്‌മാനി കൊടുവള്ളി, സിദ്ദീഖ് മാഹിരി പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു.

യാസിര്‍ റഹ്‌മാനി സ്വാഗതവും മുസ്തഫ ഹൈതമിസമസ്ത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/187978/samasta-perambra-mandal-ulama-conference)