---
title: "സികെജിഎം ഗവണ്‍മെന്റ് കോളേജില്‍ ബുക്ക് കളക്ഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു "
english_title: "Organized Book Collection Drive at CKGM Government College perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/188045/organized-book-collection-drive-at-ckgm-government-college-perambra"
published_at: "2024-02-28T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65df0546cc3ea_1_book.jpg"
keywords: []
---

# സികെജിഎം ഗവണ്‍മെന്റ് കോളേജില്‍ ബുക്ക് കളക്ഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര: ** സികെജിഎം ഗവണ്‍മെന്റ് കോളേജില്‍ ബുക്ക് കളക്ഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു. പുതിയ പുസ്തകങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിനായിട്ടാണ് ബുക്ക് കലക്ഷന്‍ ഡ്രൈവ് - 2024 നടത്തിയത്.

## Article Content

** പേരാമ്പ്ര: ** സികെജിഎം ഗവണ്‍മെന്റ് കോളേജില്‍ ബുക്ക് കളക്ഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു. പുതിയ പുസ്തകങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിനായിട്ടാണ് ബുക്ക് കലക്ഷന്‍ ഡ്രൈവ് - 2024 നടത്തിയത്.

കോളേജിലെ ജീവനക്കാരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ നിന്നും പുസ്തകശേഖരണം നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം എഴുത്തുകാരനും പ്രഭാഷകനുമായ വി.കെ. ജോബിഷ് നിര്‍വ്വഹിച്ചു. വായനയുടെ വിവിധ വശങ്ങളെക്കുറിച്ച് പ്രഭാഷണവും നടത്തി.

ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ ലിയ അധ്യക്ഷത വഹിച്ചു.  തുടര്‍ന്ന് അതിന്റെ പ്രാരംഭ പ്രവര്‍ത്തനം എന്ന നിലയില്‍ ജീവനക്കാരില്‍ നിന്നും ശേഖരിച്ച പുസ്തകങ്ങള്‍ ലൈബ്രറിയിലേയ്ക്ക് കൈമാറുന്ന ചടങ്ങും കുട്ടികളുടെ പുസ്തക കൈമാറ്റവും ഏറ്റവും കൂടുതല്‍ ലൈബ്രറി ഉപയോഗിച്ച വിദ്യാര്‍ത്ഥിക്കുളള സമ്മാനദാനവും നടന്നു.

  ലൈബ്രറി അഡൈ്വസറി കണ്‍വീനര്‍ ടി.വി നിശാന്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ലൈബ്രേറിയന്‍ എസ്.ആര്‍ രേഷ്മ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/188045/organized-book-collection-drive-at-ckgm-government-college-perambra)