---
title: "ചാലിക്കര മസ്ജിദുല്‍ ഫാറൂഖ് ഉദ്ഘാടനം ഫെബ്രുവരി 29 ന് "
english_title: "Chalikkara Masjid Farooq inaugurated on February 29"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/188152/chalikkara-masjid-farooq-inaugurated-on-february-29"
published_at: "2024-02-28T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65df5f19aabb0_1_palliy.jpg"
keywords: []
---

# ചാലിക്കര മസ്ജിദുല്‍ ഫാറൂഖ് ഉദ്ഘാടനം ഫെബ്രുവരി 29 ന് 

> **Lead Summary:** **പേരാമ്പ്ര **: പുനര്‍ നിര്‍മ്മിച്ച ചാലിക്കര മസ്ജിദുല്‍ ഫാറൂഖ് ഉദ്ഘാടനവും, മതപ്രഭാഷണവും ഫെബ്രുവരി 29 മാര്‍ച്ച് 1 തീയതികളിലായി നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര **: പുനര്‍ നിര്‍മ്മിച്ച ചാലിക്കര മസ്ജിദുല്‍ ഫാറൂഖ് ഉദ്ഘാടനവും, മതപ്രഭാഷണവും ഫെബ്രുവരി 29 മാര്‍ച്ച് 1 തീയതികളിലായി നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നാളെ വൈകുന്നേരം 6.30 ന് മഗ്രിബ് നമസ്‌കാരത്തിന് നേതൃത്വം നല്‍കിക്കൊണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പുതുക്കിപ്പണിത മസ്ജിദുല്‍ ഫാറൂഖിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും.

കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി മുഖ്യ അതിഥിയായിരിക്കും. രാത്രി 8 മണിക്ക് മത പ്രഭാഷണം സിദ്ദീഖ് വാഫി ആലിന്‍ തറ നേതൃത്ത്വം നല്‍കും. മസ്ജിദിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മാര്‍ച്ച് 1 ന് വൈകുന്നേരം 4 മണിക്ക് സംസ്‌കാരിക സദസ്സ് കെ മുരളീധരന്‍ എംപി ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കും.

പ്രശസ്ത സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ തന്‍സീര്‍ ദാരിമി കാവുന്തറ ഉള്‍പ്പെടെ മത, സംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. രാത്രി 7 30 ന് മതപ്രഭാഷണം ഉദ്ഘാടനം സയ്യിദ് അലി തങ്ങള്‍ പാലേരി നിര്‍വ്വഹിക്കും.

ഇസ്മായില്‍ ദാരിമി വെള്ളമുണ്ട പ്രഭാഷണം നിര്‍വ്വഹിക്കും. രാത്രി 9 മണിക്ക് നടക്കുന്ന ദിക്‌റ് ദുആ മജിലിസ് ന് അബ്ദുല്‍ ജലീല്‍ ബാഖവി പാറന്നൂര്‍ നേതൃത്വം നല്‍കും.

മഹല്ല് പ്രസിഡന്റ് ടി.കെ ഇബ്രാഹിം, മഹല്ല് ഖത്തീബ് മുഹമ്മദ് അലി ബാഖവി, സെക്രട്ടറി പി.കെ.കെ നാസര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി.സി മുഹമ്മദ് സിറാജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/188152/chalikkara-masjid-farooq-inaugurated-on-february-29)