---
title: "പുസ്തക പ്രകാശനം; സംഘാടകസമിതി രൂപീകരിച്ചു "
english_title: "book release; The organizing committee was formed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/188228/book-release-the-organizing-committee-was-formed"
published_at: "2024-02-29T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e0135e447aa_1_kc.jpg"
keywords: []
---

# പുസ്തക പ്രകാശനം; സംഘാടകസമിതി രൂപീകരിച്ചു 

> **Lead Summary:** **പേരാമ്പ്ര :** പ്രശസ്ത നടനും പ്രഭാഷകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മുഹമ്മദ് പേരാമ്പ്രയുടെ ആത്മകഥയായ 'കെടാത്ത ചൂട്ട് ' പുസ്തക പ്രകാശനത്തിന് പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മിറ്റി നേതൃത്വത്തില്‍ സംഘാടക സമിതി രൂപീകരിച്ചു.

## Article Content

**പേരാമ്പ്ര :** പ്രശസ്ത നടനും പ്രഭാഷകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മുഹമ്മദ് പേരാമ്പ്രയുടെ ആത്മകഥയായ 'കെടാത്ത ചൂട്ട് ' പുസ്തക പ്രകാശനത്തിന് പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മിറ്റി നേതൃത്വത്തില്‍ സംഘാടക സമിതി രൂപീകരിച്ചു.

പരിപാടിയുടെ ഉദ്ഘാടനം കെ.ടി. സൂപ്പി നിര്‍വ്വഹിച്ചു. ടി.കെ. ലോഹിതാക്ഷന്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എന്‍.പി. ബാബു, രാജന്‍ തിരുവോത്ത്, രാജീവന്‍ മമ്മിളി, ശശികുമാര്‍ പുറമേരി, സുരേഷ് കല്‍പ്പത്തൂര്‍, അഷ്‌റഫ് കുരുവട്ടൂര്‍, ടി ബാലകൃഷ്ണന്‍, കെ. രതീഷ് എന്നിവര്‍ സംസാരിച്ചു.

ദേവദാസ് പേരാമ്പ്ര സ്വാഗതവും കെ.കെ. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍ : ടി.കെ. ലോഹിതാക്ഷന്‍ (ചെയര്‍മാന്‍), കെ. രതീഷ് (ജനറല്‍ കണ്‍വീനര്‍), ടി.എം. ബാലകൃഷ്ണന്‍ (ട്രഷറര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/188228/book-release-the-organizing-committee-was-formed)