---
title: "ആതുരസേവനം ഗ്രാമങ്ങളിലേക്ക്; ഭിഷഗ്വര പദ്ധതി ഉദ്ഘാടനം "
english_title: "Emergency service to villages;Inauguration of the bhishagwara scheme"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/188257/emergency-service-to-villagesinauguration-of-the-bhishagwara-scheme"
published_at: "2024-02-29T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e026579c814_1_bhisha.jpg"
keywords: []
---

# ആതുരസേവനം ഗ്രാമങ്ങളിലേക്ക്; ഭിഷഗ്വര പദ്ധതി ഉദ്ഘാടനം 

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമകേന്ദ്രങ്ങളില്‍ ആതുരസേവനം ലക്ഷ്യം വെച്ചുകൊണ്ട് ആരംഭിക്കുന്ന ഭിഷഗ്വര പദ്ധതിയുടെ ഉദ്ഘാടനം നടന്നു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമകേന്ദ്രങ്ങളില്‍ ആതുരസേവനം ലക്ഷ്യം വെച്ചുകൊണ്ട് ആരംഭിക്കുന്ന ഭിഷഗ്വര പദ്ധതിയുടെ ഉദ്ഘാടനം നടന്നു.

പേരാമ്പ്ര ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചിട്ടുളള ഒരു നൂതന പദ്ധതിയാണ് ' ഭിഷഗ്വര' എന്ന പേരില്‍ നടപ്പിലാക്കുന്നത്. ആതുര സേവനം ഗ്രാമങ്ങളിലേക്ക് എന്ന ലക്ഷ്യം വെച്ചുകൊണ്ട് പഞ്ചായത്തിലെ 5 കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനവും ആവശ്യമായ പ്രാഥമിക മരുന്നുകളും ലാബ് സൗകര്യവും ഒരുക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യം വെക്കുന്നത്.

സബ്സെന്ററുകളിലും കോടേരിച്ചാലിലെ പഞ്ചായത്തിന്റെ നാലു കേന്ദ്രത്തിലുമാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഒരു പഞ്ചായത്ത് ഇത്തരത്തിലുള്ള ഒരു പദ്ധതി ആവിഷ്‌കരിക്കുന്നത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ.എം റീന, ജില്ലാ പഞ്ചായത്ത് അംഗം സി.എം ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ.കെ ലിസി, പി.ടി അഷറഫ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ പ്രിയേഷ്, ശ്രീലജ പുതിയെടുത്ത്, മിനി പൊന്‍പറ, വിനോദ് തിരുവോത്ത്, കെ.കെ. പ്രേമന്‍, പി ജോന, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജിജി, പി. ബാലനടിയോടി, ഡോക്ടര്‍ വിനോദ്, അജീഷ് കല്ലോട്, വ്യാപാരി നേതാക്കളായ ബി.എം മുഹമ്മദ്, സി.എം അഹമ്മദ് കോയ തുടങ്ങിയവര്‍ സംസാരിച്ചു.

താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ കെ ഗോപാലകൃഷ്ണന്‍ സ്വാഗതവും പേരാമ്പ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍ നിഷാന്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/188257/emergency-service-to-villagesinauguration-of-the-bhishagwara-scheme)