---
title: "കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ മാധ്യമ സംവാദം സംഘടിപ്പിച്ചു "
english_title: "Kerala Press Association organized a media debate at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/188272/kerala-press-association-organized-a-media-debate-at-perambra"
published_at: "2024-02-29T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e02e9fc5519_1_media.jpg"
keywords: []
---

# കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ മാധ്യമ സംവാദം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ (കെഎംജെഎ) മാധ്യമ സംവാദം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ (കെഎംജെഎ) മാധ്യമ സംവാദം സംഘടിപ്പിച്ചു.

കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര വ്യാപാരഭവനില്‍ നടത്തിയ പരിപാടി സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ജയചന്ദ്രന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ്  എം.കെ അഷറഫ് അധ്യക്ഷത വഹിച്ചു.

പ്രവാസി വ്യവസായ സംരംഭകന്‍ റിയാസ് ലൂളി നാദാപുരത്തെ ചടങ്ങില്‍ അനുമോദിച്ചു. 2024 - 25 വര്‍ഷത്തെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം പ്രസിഡണ്ട് എം.കെ അഷറഫ് നിര്‍വ്വഹിച്ചു.

സംവാദത്തിന് ജില്ലാ ട്രഷറര്‍ ബി. സുനില്‍കുമാര്‍ നേതൃത്വം നല്‍കി. സംവാദത്തില്‍ ജയചന്ദ്രന്‍ മൊകേരി മറുപടി നല്‍കി. ജില്ലാ ഭാരവാഹികളായ സി.കെ ആനന്ദന്‍ കൊയിലാണ്ടി, ദാമോദരന്‍ എകരൂല്‍, ഷൗക്കത്ത് അത്തോളി എന്നിവര്‍ സംസാരിച്ചു.

ജില്ലാ സെക്രട്ടറി രഞ്ജിത്ത് നിഹാര സ്വാഗതവും താലുക്ക് പ്രസിഡണ്ട് സി.കെ ബാലകൃഷ്ണന്‍ പേരാമ്പ്ര നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/188272/kerala-press-association-organized-a-media-debate-at-perambra)