---
title: "നാടക പ്രവര്‍ത്തകന്‍ കെ.ഇ.കെ നമ്പ്യാര്‍ ചേനോളി അന്തരിച്ചു"
english_title: "Dramatic actor KEK Nambiar Chenoli passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/188320/dramatic-actor-kek-nambiar-chenoli-passed-away"
published_at: "2024-02-29T14:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e05667a9dc7_1_nm.JPG"
keywords: []
---

# നാടക പ്രവര്‍ത്തകന്‍ കെ.ഇ.കെ നമ്പ്യാര്‍ ചേനോളി അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** ചേനോളിയിലെ പ്രശസ്ത നാടകനടനും പേരാമ്പ്ര വാട്ടര്‍ അതോറിറ്റി റിട്ട: ജീവനക്കാരനുമായിരുന്ന കണ്ണമ്പത്തിടത്തില്‍ കെ.ഇ കുഞ്ഞിരാമന്‍ നമ്പ്യാര്‍ അന്തരിച്ചു.

## Article Content

** പേരാമ്പ്ര:** ചേനോളിയിലെ പ്രശസ്ത നാടകനടനും പേരാമ്പ്ര വാട്ടര്‍ അതോറിറ്റി റിട്ട: ജീവനക്കാരനുമായിരുന്ന കണ്ണമ്പത്തിടത്തില്‍ കെ.ഇ കുഞ്ഞിരാമന്‍ നമ്പ്യാര്‍ അന്തരിച്ചു.

ചേനോളിയിലെ വിവിധ കലാസാംസ്‌കാരിക സംഘടനകളില്‍ പ്രവര്‍ത്തിക്കുകയും, പ്രൊഫഷണല്‍ നാടക രംഗത്തും തെരുവു നാടകങ്ങളിലും മികച്ച അഭിനേതാവായിരുന്നു.

സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: പത്മിനി അമ്മ (കന്നാട്ടി). മക്കള്‍: ലിനീഷ് (കൂവൈറ്റ്), രാഗേഷ് (കെഎസ്ആര്‍ടിസി കണ്ടക്ടര്‍), ജയേഷ് (കൂവൈറ്റ്).

മരുമക്കള്‍: രജനി (കല്പത്തൂര്‍), അപര്‍ണ്ണ (കൂത്താളി), ആര്യ വിജയന്‍ (കടിയങ്ങാട്). സഹോദരങ്ങള്‍ : ഗോപാലന്‍ നമ്പ്യാര്‍, പരേതരായ നാരയണന്‍ നമ്പ്യാര്‍, ചാത്തു നമ്പ്യാര്‍, കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, ദേവകി അമ്മ. നാരായണി അമ്മ, കല്യാണി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/188320/dramatic-actor-kek-nambiar-chenoli-passed-away)