---
title: "വ്യാപാരമിത്ര ധനസഹായവും ഐഡി കാര്‍ഡ് വിതരണവും "
english_title: "Merchant financing and ID card issuance at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/188346/merchant-financing-and-id-card-issuance-at-perambra"
published_at: "2024-02-29T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e05d5506131_1_tpk.JPG"
keywords: []
---

# വ്യാപാരമിത്ര ധനസഹായവും ഐഡി കാര്‍ഡ് വിതരണവും 

> **Lead Summary:** **പേരാമ്പ്ര:** കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കൈതക്കല്‍ യൂണിറ്റില്‍ വ്യാപാര മിത്രമരണാനന്തര ധനസഹായവും, ഐഡി കാര്‍ഡ് വിതരണവും നടന്നു. സഹായ വിതരണം ടി.പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര:** കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കൈതക്കല്‍ യൂണിറ്റില്‍ വ്യാപാര മിത്രമരണാനന്തര ധനസഹായവും, ഐഡി കാര്‍ഡ് വിതരണവും നടന്നു. സഹായ വിതരണം ടി.പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.

യൂണിറ്റ് പ്രസിഡണ്ട് ടി അനിരുദ്ധന്‍ അധ്യക്ഷത വഹിച്ചു. വ്യാപാര മിത്ര അവലോകനം ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍, ഐഡി കാര്‍ഡ് വിതരണം ഗഫൂര്‍ രാജധാനി ജില്ലാ ട്രഷറര്‍,

ശ്രീജ ജില്ലാ വൈസ് പ്രസിഡണ്ട്, ബി.എം മുഹമ്മദ് ഏരിയ സെക്രട്ടറി, എ.എം കുഞ്ഞിരാമന്‍ ഏരിയ പ്രസിഡണ്ട്, രാമചന്ദ്രന്‍ ഗുഡ് വില്‍ ജില്ലാ കമ്മറ്റി അംഗം, ശോഭന വൈശാഖ് 6 വാര്‍ഡ് അംഗം, പി.കെ അജീഷ്, ബാലന്‍ കുളങ്ങര എന്നിവര്‍ സംസാരിച്ചു. 

യൂണിറ്റ് സെക്രട്ടറി എം.എം ബാബു സ്വാഗതം പറഞ്ഞ ചടങ്ങില്‍ സദാനന്ദന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/188346/merchant-financing-and-id-card-issuance-at-perambra)