---
title: "സ്വതന്ത്ര കര്‍ഷക സംഘം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ "
english_title: "Independent Peasant Sangam Worker Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/188358/independent-peasant-sangam-worker-convention"
published_at: "2024-02-29T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e065be342c0_1_mk.JPG"
keywords: []
---

# സ്വതന്ത്ര കര്‍ഷക സംഘം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ 

> **Lead Summary:** **അരിക്കുളം: **അരിക്കുളം പഞ്ചായത്ത് സ്വതന്ത്ര കര്‍ഷക സംഘം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. മണ്ഡലം കമ്മറ്റി പ്രസിഡണ്ട് മൊയ്തു വീര്‍ക്കണ്ടി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**അരിക്കുളം: **അരിക്കുളം പഞ്ചായത്ത് സ്വതന്ത്ര കര്‍ഷക സംഘം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. മണ്ഡലം കമ്മറ്റി പ്രസിഡണ്ട് മൊയ്തു വീര്‍ക്കണ്ടി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

കേരള കര്‍ഷകരുടെ പ്രധാന ഉത്പന്നമായ നാളികേരത്തിന് താങ്ങ് വിലനിശ്ചയിച്ച് കൃഷിഭവനിലൂടെ സംഭരിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കണ്‍വണ്‍ഷന്‍ ആവശ്യപ്പെട്ടു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്  ഇ.കെ. അഹമദ്മൗലവി അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ടി.പി. നാസര്‍ മുഖ്യപ്രഭാഷണം നടത്തി. 

പഞ്ചായത്ത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി വി.വി.എം. ബഷീര്‍, കെ.എം. മുഹമ്മദ്, എന്‍.എം. കുഞ്ഞി മുഹമ്മദ്, ബഷീര്‍ വാക്കയില്‍, സീനത്ത് വടക്കയില്‍ എന്നിവര്‍ സംസാരിച്ചു.

പഞ്ചായത്ത് ഭാരവാഹികളായി എം. കുഞ്ഞായന്‍കുട്ടി ( പ്രസിഡന്റ് ), എന്‍.എം. ചേക്കൂട്ടിഹാജി, കെ.പി.പോക്കര്‍, പി.പി.കെ. അബ്ദുള്ള( വൈസ് പ്രസിഡ്മാര്‍), കെ.പി.അമ്മത് ( ജനറല്‍ സെക്രട്ടറി ), എന്‍. എം. അബ്ദുസ്സലാം, എന്‍.പി. അബ്ദുറഹിമാന്‍, എന്‍.എം. അസീസ് (സെക്രട്ടറിമാര്‍ ), എം.എ. മുഹമ്മദ് കാസിം (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

പി.പി.കെ. അബ്ദുള്ള സ്വാഗതവും എ.എ മുഹമദ് കാസിം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/188358/independent-peasant-sangam-worker-convention)