---
title: "കൈതക്കലില്‍ മെരുളിയോട്ട് സുനി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു "
english_title: "Suni Memorial Building was inaugurated at Kaithakkal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18850/suni-memorial-building-was-inaugurated-at-kaithakkal"
published_at: "2022-01-02T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d1cbfa73daa_WATER MARK.JPG"
keywords: []
---

# കൈതക്കലില്‍ മെരുളിയോട്ട് സുനി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര: **കൈതക്കലില്‍ സൗപര്‍ണ്ണികാ തിയറ്റേഴ്‌സിന്റെ മെരുളിയോട്ട് സുനി സ്മാരക മന്ദിരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **കൈതക്കലില്‍ സൗപര്‍ണ്ണികാ തിയറ്റേഴ്‌സിന്റെ മെരുളിയോട്ട് സുനി സ്മാരക മന്ദിരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു.

നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദാ പട്ടേരി കണ്ടി ഫോട്ടോ അനാച്ഛാദനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെംബര്‍ എം. സിന്ധു അധ്യക്ഷയായി. ചടങ്ങില്‍ പ്രസാദ് കൈതക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.

കെ.സി. സുഭാഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിനിമാ-നാടക നടന്‍ രജീഷ് പുറ്റാട്, ജില്ലാ ശാസ്ത്രമേളയില്‍ അംഗീകാരം നേടിയ അഭിനവ് ഗിരീഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

വി.എം. മനോജ്, പി.എം. പ്രകാശന്‍, സജീവന്‍ കൊയിലോത്ത് എന്നിവര്‍ സംസാരിച്ചു. കെ. അഭിലാഷ് സ്വാഗതവും, സന്തോഷ് കല്ലോത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18850/suni-memorial-building-was-inaugurated-at-kaithakkal)