---
title: "ഉണ്ണിക്കുന്ന് മേഖല സിയുസി സ്വാഗത സംഘ യോഗം ഡിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു"
english_title: "DCC President inaugurated the Unnikunnu Region CUC Welcome Group Meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18861/dcc-president-inaugurated-the-unnikunnu-region-cuc-welcome-group-meeting"
published_at: "2022-01-02T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d1e04c5cd03_0000 WATERMARK.jpg"
keywords: []
---

# ഉണ്ണിക്കുന്ന് മേഖല സിയുസി സ്വാഗത സംഘ യോഗം ഡിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** ** പേരാമ്പ്ര :** ഉണ്ണിക്കുന്ന് മേഖലയില്‍ ആരംഭിക്കുന്ന മൂന്ന് സിയുസി കളുടെ ഉദ്ഘാടന ചടങ്ങുകളുമായി ബന്ധപ്പെട്ട സ്വാഗത സംഘ യോഗമാണ് ചേര്‍ന്നത്. ജനുവരി 8 ന് നടക്കുന്ന പതാക ദിനം, 16 ന് നടക്കുന്ന സിയുസി ഉദ്ഘാടനം തുടങ്ങിയ പരിപാടികള്‍ വന്‍ വിജയമാക്കുന്നതിന് യോഗം തീരുമാനിച്ചു.

## Article Content

** പേരാമ്പ്ര :** ഉണ്ണിക്കുന്ന് മേഖലയില്‍ ആരംഭിക്കുന്ന മൂന്ന് സിയുസി കളുടെ ഉദ്ഘാടന ചടങ്ങുകളുമായി ബന്ധപ്പെട്ട സ്വാഗത സംഘ യോഗമാണ് ചേര്‍ന്നത്. ജനുവരി 8 ന് നടക്കുന്ന പതാക ദിനം, 16 ന് നടക്കുന്ന സിയുസി ഉദ്ഘാടനം തുടങ്ങിയ പരിപാടികള്‍ വന്‍ വിജയമാക്കുന്നതിന് യോഗം തീരുമാനിച്ചു.

മുതിര്‍ന്ന പൗരര്‍ക്ക് റെയില്‍ നിര്‍ത്തലാക്കിയ ടിക്കറ്റ് ആനുകൂല്യങ്ങള്‍ പുന സ്ഥാപിക്കുന്നതിന് റെയില്‍വേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള പ്രമേയവും യോഗം പാസാക്കി. അനുകൂല്യം തുടരാത്ത പക്ഷം സമരപരിപാടികള്‍ നടത്താനും യോഗം തീരുമാനിച്ചു.

യോഗം ജില്ലാ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ന്യൂ ഇയര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ കെ. സജീവന്‍ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍മാനായി യു.സി മുനീര്‍, കണ്‍വീനറായി സിന്ധു ഗിരീഷ്, മല്ലിശ്ശേരി താഴ ഷീന ഹരിദാസന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

ജില്ലാ സെക്രട്ടറി രാജന്‍ മരുതേരി, മണ്ഡലം പ്രസിഡന്റ് സി.പി. സുനില്‍ കുമാര്‍, ബൈജു ആയടത്തില്‍, വി.പി. സുരേഷ്, ഗോപാലന്‍ കല്ലുംപുറം, വി.കെ. രമേശന്‍ ,ശ്രീധരന്‍ കല്ലാട്ട്, ഷീന ഹരിദാസന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18861/dcc-president-inaugurated-the-unnikunnu-region-cuc-welcome-group-meeting)