---
title: "ഹൈവേ മാര്‍ച്ച് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "The Highway March welcome team office  inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/188637/the-highway-march-welcome-team-office-inaugurated"
published_at: "2024-03-01T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e1b2d20a2f1_ATTACH_NEWS.jpg"
keywords: []
---

# ഹൈവേ മാര്‍ച്ച് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:**  പേരാമ്പ്ര : കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഹൈവേ മാര്‍ച്ചിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

## Article Content

 പേരാമ്പ്ര : കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഹൈവേ മാര്‍ച്ചിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

മാര്‍ച്ച് 5 ന് വൈകിട്ട് 4 മണിക്ക് ചെറിയ കുമ്പളം മുതല്‍ കടിയങ്ങാട് വരെയാണ് ഹൈവേ മാര്‍ച്ച് നടത്തുക. ചെറിയകുമ്പളത്ത് വെച്ച് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ മാര്‍ച്ച് ഫ്‌ലാഗ് ഓഫ് ചെയ്യും. മാര്‍ച്ചിന്റെ സമാപനത്തോടനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനം കെ. മുരളീധരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഡിസിസി സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തും.

ജില്ല യുഡിഎഫ് ചെയര്‍മാന്‍ കെ. ബാലനാരായണന്‍, ഇ.വി. രാമചന്ദ്രന്‍, കെ. മധുകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ സംസാരിക്കും. കടിയങ്ങാട് ടൗണില്‍ ആരംഭിച്ച ഹൈ മാര്‍ച്ച് സ്വാഗതസംഘം ഓഫീസ് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു.

ഹൈവേ മാര്‍ച്ച് സ്വാഗതസംഘം ചെയര്‍മാന്‍ കെ കെ വിനോദന്‍, ഡിസിസി ജനറല്‍ സെക്രട്ടറി ഇ വി രാമചന്ദ്രന്‍ , മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് വി.പി. ഇബ്രാഹിം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് എസ്. സുനന്ദ്, പുതുക്കോട്ട് രവീന്ദ്രന്‍, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ ഇ ടി സരീഷ്, വിനോദന്‍ കല്ലൂര്‍, സന്തോഷ് കോശി, അരുണ്‍ പെരുമന, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഇ.എന്‍. സുമിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/188637/the-highway-march-welcome-team-office-inaugurated)