---
title: "ജില്ലയില്‍ 15-18 പ്രായപരിധിയിലുള്ളവരുടെ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ഇന്നു  മുതല്‍ തുടക്കമാകും"
english_title: "Kovid vaccination for 15-18 year olds in the district will start from today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18891/kovid-vaccination-for-15-18-year-olds-in-the-district-will-start-from-today"
published_at: "2022-01-03T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d280bd001c6_006 ETI CLG.jpg"
keywords: []
---

# ജില്ലയില്‍ 15-18 പ്രായപരിധിയിലുള്ളവരുടെ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ഇന്നു  മുതല്‍ തുടക്കമാകും

> **Lead Summary:** **കോഴിക്കോട്: **ജില്ലയില്‍ 15 മുതല്‍ 18 വരെ പ്രായപരിധിയിലുള്ളവരുടെ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. ജില്ലാതല ഉദ്ഘാടനം രാവിലെ 10ന് ബീച്ച് ജനറല്‍ ആശുപത്രിയില്‍ നടക്കും.

## Article Content

**കോഴിക്കോട്: **ജില്ലയില്‍ 15 മുതല്‍ 18 വരെ പ്രായപരിധിയിലുള്ളവരുടെ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. ജില്ലാതല ഉദ്ഘാടനം രാവിലെ 10ന് ബീച്ച് ജനറല്‍ ആശുപത്രിയില്‍ നടക്കും.

എല്ലാ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും തിങ്കള്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ 15 മുതല്‍ 18 വരെയുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ഉണ്ടായിരിക്കും. കോവാക്‌സിനാണ് നല്‍കുക.

സര്‍ക്കാര്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും മറ്റു മേജര്‍ ആശുപത്രികളിലും ഞായര്‍, ബുധന്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും വാക്‌സിനേഷന്‍ ഉണ്ടായിരിക്കും. ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്കും സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെയും വാക്‌സിനേഷന്‍ ലഭിക്കും.

18 വയസ്സിനു മുകളിലുളളവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴി തിങ്കള്‍ മുതല്‍ ശനി വരെ സര്‍ക്കാര്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും മേജര്‍ ആശുപത്രികളില്‍ നിന്നും വാക്‌സിനേഷന്‍ നടത്താം. സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വ , ബുധന്‍ , ശനി ദിവസങ്ങളില്‍ വാക്‌സിനേഷന്‍ ലഭ്യമായിരിക്കും.

ജില്ലയില്‍ 24,36,127 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസും 18,85,685 പേര്‍ രണ്ടാം ഡോസും ഇതിനകം എടുത്തു കഴിഞ്ഞു. ആദ്യ ഡോസ് എടുത്തവര്‍ 97.46 ശതമാനവും രണ്ട് ഡോസും പൂര്‍ത്തിയാക്കിയവര്‍ 77.40 ശതമാനവുമാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18891/kovid-vaccination-for-15-18-year-olds-in-the-district-will-start-from-today)