---
title: "കിണറില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു"
english_title: "The fire force rescued those trapped in the well"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/188951/the-fire-force-rescued-those-trapped-in-the-well"
published_at: "2024-03-02T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e33d483930d_kkkkkkkkkkkkkkkkkkk.png"
keywords: []
---

# കിണറില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു

> **Lead Summary:**  **പേരാമ്പ്ര :** കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ കരികണ്ടംപാറ പൂവത്താംകുന്നില്‍ കിണറില്‍ അകപ്പെട്ട രണ്ടുപേരെ പേരാമ്പ്ര ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി.

## Article Content

 **പേരാമ്പ്ര :** കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ കരികണ്ടംപാറ പൂവത്താംകുന്നില്‍ കിണറില്‍ അകപ്പെട്ട രണ്ടുപേരെ പേരാമ്പ്ര ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി.

പൂവത്താന്‍ കുന്നില്‍ ഇല്ലത്ത് ബിജു എന്നയാളുടെ വീട്ടുവളപ്പിലെ കിണറില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങിയ ജോര്‍ജ് മാസ്റ്റര്‍ കിണറില്‍ കയറാന്‍ ആകാതെ കുടുങ്ങിയതിനാല്‍ രക്ഷിക്കാനായി നാട്ടുകാരനായ കാപ്പില്‍ വില്‍സണ്‍ കിണറില്‍ ഇറങ്ങിയതായിരുന്നു. പേരാമ്പ്രയില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ. ടി. റഫീക്ക് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ. പ്രദീപന്‍, കെ എസ് സുജാത് എന്നിവരുടെ നേതൃത്വത്തിലെത്തിയ അഗ്‌നിരക്ഷാസേന 35 അടിയോളം താഴ്ചയുള്ള കിണറില്‍ നിന്നും അകപ്പെട്ടവരെ റെസ്‌ക്യൂനെറ്റും റോപ്പും ഉപയോഗിച്ച് സുരക്ഷിതമായി കരയ്ക്ക് എത്തിച്ചു.

നിലയത്തിലെ ഉദ്യോഗസ്ഥരായ കെ. ശ്രീകാന്ത്, എന്‍. എം. ലതീഷ്, പി.ആര്‍.സോജു, അശ്വിന്‍ ഗോവിന്ദ്, ടി. ബിജീഷ്, ജി.ബി. സനല്‍രാജ്, പി. കെ. സിജീഷ്, എം. കെ ജിഷാദ്, കെ. അജേഷ്, വി.വിനീത്, ഹോം ഗാര്‍ഡ്മാരായ കെ.പി ബാലകൃഷ്ണന്‍, എ. സി അജീഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/188951/the-fire-force-rescued-those-trapped-in-the-well)