---
title: "ബസിടിച്ച് പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു."
english_title: "Bike rider dies after being hit by bus"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/188957/bike-rider-dies-after-being-hit-by-bus"
published_at: "2024-03-02T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e33fde8b3b0_dddddddddddddddddddddddddddddddddddd.png"
keywords: []
---

# ബസിടിച്ച് പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു.

> **Lead Summary:** **പേരാമ്പ്ര : **ഇന്ന് കാലത്ത് കൂത്താളിയില്‍ ബസിടിച്ച് പരുക്കേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു.

## Article Content

**പേരാമ്പ്ര : **ഇന്ന് കാലത്ത് കൂത്താളിയില്‍ ബസിടിച്ച് പരുക്കേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു.

പാതിരിപ്പറ്റ, പുത്തന്‍പുരയില്‍ ഹബീബ് (64) ആണ് മരിച്ചത്. ഇന്ന് കാലത്ത് 7.30 യോടെ കൂത്താളി 2/6 ല്‍ വച്ച് കുറ്റ്യാടി ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന KL - 11 -AT.6399 ഒമേഗ ബസ്സ് എതിര്‍ദിശയില്‍ നിന്നും വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ച് വീണ് ഗുരുതരപരിക്ക് പറ്റിയ ഹബീബിനെ പേരാമ്പ്രയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു ചികിത്സക്കിടെ വൈകീട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തെ കുറിച്ച് പേരാമ്പ്ര പൊലീസ് അന്വേഷണംആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/188957/bike-rider-dies-after-being-hit-by-bus)