---
title: "കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമം - രാഷ്ട്ര നിലനില്‍പ് അപകടത്തിലാക്കും"
english_title: "Attempts to suppress farmers' protest - will endanger the very existence of the nation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/188962/attempts-to-suppress-farmers-protest-will-endanger-the-very-existence-of-the-nation"
published_at: "2024-03-02T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e344d066b91_march.png"
keywords: []
---

# കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമം - രാഷ്ട്ര നിലനില്‍പ് അപകടത്തിലാക്കും

> **Lead Summary:** പേരാമ്പ്ര : ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം കര്‍ഷകപ്രക്ഷോഭത്തെ കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വസന്നാഹവും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ഭാരതത്തിന്റെ കര്‍ഷകസംസ്‌ക്യതിയിലധിഷ്ടിതമായ സാമൂഹിക വ്യവസ്ഥിതി തന്നെ അപകടത്തിലാക്കുമെന്നും അത് രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തരത്തില്‍ രാജ്യം കോര്‍പ്പറേറ്റ് അധിഷ്ടിത സമ്പദ് വ്യവസ്ഥക്ക് വഴിമാറുന്നതിന് ആക്കം കൂട്ടും സോഷ്യലിസ്റ്റ് മതേതര കാഴ്ചപ്പാടുകള്‍ കാറ്റില്‍ പറത്തുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ അങ്ങേയറ്റം പ്രധിഷേധാര്‍ഹവും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന നിലപാടുകള്‍ തിരുത്തപ്പെടുക തന്നെ വേണമെന്നും ആര്‍.ജെ ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ വല്‍സന്‍ പറഞ്ഞു.

## Article Content

പേരാമ്പ്ര : ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം കര്‍ഷകപ്രക്ഷോഭത്തെ കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വസന്നാഹവും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ഭാരതത്തിന്റെ കര്‍ഷകസംസ്‌ക്യതിയിലധിഷ്ടിതമായ സാമൂഹിക വ്യവസ്ഥിതി തന്നെ അപകടത്തിലാക്കുമെന്നും അത് രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തരത്തില്‍ രാജ്യം കോര്‍പ്പറേറ്റ് അധിഷ്ടിത സമ്പദ് വ്യവസ്ഥക്ക് വഴിമാറുന്നതിന് ആക്കം കൂട്ടും സോഷ്യലിസ്റ്റ് മതേതര കാഴ്ചപ്പാടുകള്‍ കാറ്റില്‍ പറത്തുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ അങ്ങേയറ്റം പ്രധിഷേധാര്‍ഹവും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന നിലപാടുകള്‍ തിരുത്തപ്പെടുക തന്നെ വേണമെന്നും ആര്‍.ജെ ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ വല്‍സന്‍ പറഞ്ഞു.

ഡല്‍ഹി കര്‍ഷക സമരത്തിന് ഐക്യധാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ആര്‍ ജെ ഡി പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച നൈറ്റ് മാര്‍ച്ച് ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം - നിയോജക മണ്ഡലം പ്രസിഡന്റ്റ് പി മോനിഷ അദ്ധ്യക്ഷം വഹിച്ചു. ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍. ജെഎന്‍ പ്രേം ഭാസി ല്‍ , എം കെ സതി,നിഷാദ് പൊന്നം കണ്ടി, കല്ലോട് ഗോപാലന്‍, സിഡി പ്രകാശ് എന്നിവര്‍ സംസാരിച്ചു.

പന്തം കൊളുത്തി കൊണ്ട് പോരാ മ്പ്ര പട്ടണത്തില്‍ സംഘടിപ്പിച്ച പ്രകടനത്തിന് കെ സജീവന്‍, ആര്‍എന്‍ രവീന്ദ്രന്‍ വിപി മോഹനന്‍ , വിനോദ് ചെറു വോട്ട്, നിഷിത കെ അഷറഫ് വള്ളോട്ട്, പി ബാലന്‍, ടി.എന്‍ രാജന്‍, സിപി ഗോപാലന്‍ കെ രാജന്‍ അജീഷ് കല്ലോട് ബി ടി സുധീഷ് മധു മാവുള്ളാട്ട്, കെ വി ബാലന്‍ ടി ശശി ലത്തീഫ് വള്ളി ലോട്ട് എന്നിവര്‍ നേത്യത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/188962/attempts-to-suppress-farmers-protest-will-endanger-the-very-existence-of-the-nation)