---
title: "സിപിഐ പേരാമ്പ്ര മണ്ഡലം ഏകദിന പഠന ക്യാമ്പ് നടത്തി "
english_title: "The CPI Perambra constituency conducted a one-day study camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18917/the-cpi-perambra-constituency-conducted-a-one-day-study-camp"
published_at: "2022-01-03T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d299a4abbb6_0000 WATERMARK.jpg"
keywords: []
---

# സിപിഐ പേരാമ്പ്ര മണ്ഡലം ഏകദിന പഠന ക്യാമ്പ് നടത്തി 

> **Lead Summary:** **പേരാമ്പ്ര:** സിപിഐ പേരാമ്പ്ര മണ്ഡലം ഏകദിന പഠന ക്യാമ്പ് നടത്തി. തൊഴിലാളികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതും ജനാധിപത്യവിരുദ്ധവുമായ നിയമങ്ങള്‍ നിര്‍മ്മിച്ച് കര്‍ഷകരെയും തൊഴിലാളികളെയും കൂടുതല്‍ ദരിദ്രരാക്കുന്ന സമീപനമാണ് കേന്ദ്രം തുടരുന്നത്.

## Article Content

**പേരാമ്പ്ര:** സിപിഐ പേരാമ്പ്ര മണ്ഡലം ഏകദിന പഠന ക്യാമ്പ് നടത്തി. തൊഴിലാളികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതും ജനാധിപത്യവിരുദ്ധവുമായ നിയമങ്ങള്‍ നിര്‍മ്മിച്ച് കര്‍ഷകരെയും തൊഴിലാളികളെയും കൂടുതല്‍ ദരിദ്രരാക്കുന്ന സമീപനമാണ് കേന്ദ്രം തുടരുന്നത്.

രണ്ടാം മോദി സര്‍ക്കാര്‍ ഭരണാഘടനാവിരുദ്ധ ഫാസിസ്റ്റ് നയങ്ങള്‍ കൂടുതല്‍ തീവ്രതയോടെ നടപ്പാക്കുകയാണ്. സിപിഐ സംസ്ഥാന കൗണ്‍സില്‍ അസി. സെക്രട്ടറി സത്യന്‍ മൊകേരി ഏകദിന പഠന ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കുകയാണെന്ന് സത്യന്‍ മൊകേരി അഭിപ്രായപ്പെട്ടു. കെ.കെ. ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു ചടങ്ങില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍. ശശി അധ്യക്ഷത വഹിച്ചു.

സിപിഐ ജില്ലാ കൗണ്‍സില്‍ സെക്രട്ടറി ടി.വി. ബാലന്‍, ജില്ലാ കൗണ്‍സില്‍ അംഗം എ.കെ. ചന്ദ്രന്‍ തുടങ്ങിയവര്‍ അഭിവാദ്യം ചെയ്തു. സിപിഐ യില്‍ ചേര്‍ന്ന എ. പ്രദീപന് ടി.വി. ബാലന്‍ പാര്‍ട്ടി പതാക കൈമാറി സ്വീകരിച്ചു.

കമ്യൂണിസ്റ്റ് പാര്‍ട്ടി സംഘടനയും സംഘാടനവും എന്ന വിഷയത്തില്‍ വി.കെ. സുരേഷ് ബാബു കുത്തുപറമ്പ് ക്ലാസ് എടുത്തു.

സിപിഐ മണ്ഡലം സെക്രട്ടറി യൂസഫ് കോറോത്ത് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍, ബഹുജന സംഘടനകളുടെ മണ്ഡലം സെക്രട്ടറി, പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പഠനക്യാമ്പില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18917/the-cpi-perambra-constituency-conducted-a-one-day-study-camp)