---
title: "പ്രേം നസീര്‍ പുരസ്‌കാരം നാസര്‍ മുതുകാടിന്റെ പെണ്ണൊരുത്തി അര്‍ഹമായി"
english_title: "Nasser Muthukadu's daughter deserves Prem Nazir award perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18933/nasser-muthukadus-daughter-deserves-prem-nazir-award-perambra"
published_at: "2022-01-03T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2aa53def0d_0000 WATERMARK.jpg"
keywords: []
---

# പ്രേം നസീര്‍ പുരസ്‌കാരം നാസര്‍ മുതുകാടിന്റെ പെണ്ണൊരുത്തി അര്‍ഹമായി

> **Lead Summary:** ** കോഴിക്കോട് :** 2021 ലെ മികച്ച നോവലിനുള്ള പ്രേം നസീര്‍ പുരസ്‌കാരത്തിന് നാസര്‍ മുതുകാട് അര്‍ഹനായി. നാസര്‍ മുതുകാടിന്റെ പെണ്ണൊരുത്തിക്കാണ് പുരസ്‌കാരം ലഭിച്ചത്.

## Article Content

** കോഴിക്കോട് :** 2021 ലെ മികച്ച നോവലിനുള്ള പ്രേം നസീര്‍ പുരസ്‌കാരത്തിന് നാസര്‍ മുതുകാട് അര്‍ഹനായി. നാസര്‍ മുതുകാടിന്റെ പെണ്ണൊരുത്തിക്കാണ് പുരസ്‌കാരം ലഭിച്ചത്.

പ്രവാസി എഴുത്തുകാരനായ നാസര്‍ മുതുകാടിന് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം, കലാ കൈരളി പുരസ്‌കാരം, ഭാഷാശ്രീ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

പ്രേം നസീറിന്റെ 33 ാം ചരമവാര്‍ഷിക ദിനമായ ജനുവരി 16 ന് കോഴിക്കോട് അളകാപുരിയില്‍ വെച്ച് ബഹു: തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പുരസ്‌കാരം സമ്മാനിക്കും. കഴിഞ്ഞ 10 വര്‍ഷമായി ബഹറൈനില്‍ ജോലി ചെയ്യുന്ന നാസര്‍ മുതുകാട് പെരുവണ്ണാമൂഴി മുതുകാട് സ്വദേശിയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18933/nasser-muthukadus-daughter-deserves-prem-nazir-award-perambra)