---
title: " പേരാമ്പ്രയിലെ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി; ബിജെപി പേരാമ്പ്ര പഞ്ചായത്ത് ഓഫിസിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണ്ണയും നടത്തി"
english_title: "Corruption in the employment guarantee scheme in Perambra; The BJP held a mass march and dharna to the Perambra panchayat office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18949/corruption-in-the-employment-guarantee-scheme-in-perambra-the-bjp-held-a-mass-march-and-dharna-to-the-perambra-panchayat-office"
published_at: "2022-01-03T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2bf86ab339_006 ETI CLG.jpg"
keywords: []
---

#  പേരാമ്പ്രയിലെ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി; ബിജെപി പേരാമ്പ്ര പഞ്ചായത്ത് ഓഫിസിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണ്ണയും നടത്തി

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ മസ്റ്റ് റോളില്‍ ക്രമക്കേട് നടത്തി തൊഴിലാളി അറിയാതെ ജോലി ചെയ്തു എന്ന വ്യാജേന പണം തട്ടിയെടുത്ത സംഭവത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയുമായ് ബിജെപി.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ മസ്റ്റ് റോളില്‍ ക്രമക്കേട് നടത്തി തൊഴിലാളി അറിയാതെ ജോലി ചെയ്തു എന്ന വ്യാജേന പണം തട്ടിയെടുത്ത സംഭവത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയുമായ് ബിജെപി.

ബിജെപി പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പേരാമ്പ്ര പഞ്ചായത്ത് ഓഫിസിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. സമരം ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ.രജീഷ് ഉദ്ഘാടനം ചെയ്തു.

അഴിമതി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ ഒത്താശയോടെയാണെന്ന് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് രജീഷ് അരോപിച്ചു. സംഭവം പുറത്ത് വന്നയുടനെ പണം തിരിച്ചടപ്പിച്ച് പ്രശ്‌നം ഒതുക്കി തീര്‍ക്കാനുള്ള അധികൃതരുടെ നിക്കത്തിന് പിന്നില്‍ സുപിപ്പിക്കുന്നതിതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഭവത്തിന് ചുക്കാന്‍ പിടിച്ചത് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയായതിനാല്‍ ഇതില്‍ നിന്ന് സിപിഎം നേത്യത്വത്തിന് മാറിനില്‍ക്കാന്‍ സാധിക്കില്ല. പത്ത് വര്‍ഷം മുമ്പ് നിര്‍മ്മാണം നടത്തിയ പൈത്തുമ്പമലകുടിവെള്ള പദ്ധതിയിലും അഴിമി ഉണ്ടെന്നും ഇതേ ശക്തികളാണ് അതിലും പ്രവര്‍ത്തിച്ചതെന്നും കെ.കെ.രജീഷ് ആരോപിച്ചു.

പേരാമ്പ്രയില്‍ ഇത്ര വലിയ അഴിമതി നേരില്‍ ബോധ്യപ്പെട്ടിട്ടും സി പി ഐ നേതാവായ വാര്‍ഡ് മെമ്പറും, യുഡിഎഫ് നേത്യത്വവും മൗനം തുടരുന്നത് ജനം വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ.എം ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. തറമല്‍ രാഗേഷ്, ശ്രീജിത്ത് കല്ലോട്, ടി.എം ഹരിദാസ്, ജുബിന്‍ ബാലകൃഷ്ണന്‍, പ്രസൂണ്‍ കല്ലോട്, ബിനിഷ് എടവരാട്, എം.ജി. വേണു. ജനാര്‍ദ്ധനന്‍ വെങ്ങപ്പറ്റ, കെ.എം. സുധാകരന്‍, ഏ. ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജയകൃഷ്ണന്‍ കെ.സി. പത്മേഷ് മഠത്തില്‍, ഗിരിഷ് എടവനക്കണ്ടി. ചന്ദ്രന്‍ കുന്നത്ത് കുനി, നവനിത് കൃഷ്ണ്‍ എന്നിവര്‍ നേത്യത്വം നല്‍കി.

പേരാമ്പ്ര റെസ്റ്റ് ഹൗസ് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ച് ഗ്രാമപഞ്ചായത്ത് ഓഫിസ് പരിസരത്ത് പേരാമ്പ്ര പൊലീസ് തടഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18949/corruption-in-the-employment-guarantee-scheme-in-perambra-the-bjp-held-a-mass-march-and-dharna-to-the-perambra-panchayat-office)