---
title: "ജില്ലാ സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്; വനിതാ വിഭാഗത്തില്‍ ഡയരക്ഷന്‍ ചാത്തമംഗലവും, പുരുഷ വിഭാഗത്തില്‍ പാറ്റേണ്‍ കാരന്തൂരും ജേതാക്കളായി "
english_title: "District Sub-Junior Volleyball Championship organized by NRC Naduvannur under the auspices of District Sports Council"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18966/district-sub-junior-volleyball-championship-organized-by-nrc-naduvannur-under-the-auspices-of-district-sports-council"
published_at: "2022-01-03T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2cf8eaf75d_WATERMARK.JPG"
keywords: []
---

# ജില്ലാ സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്; വനിതാ വിഭാഗത്തില്‍ ഡയരക്ഷന്‍ ചാത്തമംഗലവും, പുരുഷ വിഭാഗത്തില്‍ പാറ്റേണ്‍ കാരന്തൂരും ജേതാക്കളായി 

> **Lead Summary:** **നടുവണ്ണൂര്‍: **ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എന്‍ആര്‍സി നടുവണ്ണൂര്‍ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ ഡയരക്ഷന്‍ ചാത്തമംഗലവും, പുരുഷ വിഭാഗത്തില്‍ പാറ്റേണ്‍ കാരന്തൂരും ജേതാക്കളായി.

## Article Content

**നടുവണ്ണൂര്‍: **ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എന്‍ആര്‍സി നടുവണ്ണൂര്‍ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ ഡയരക്ഷന്‍ ചാത്തമംഗലവും, പുരുഷ വിഭാഗത്തില്‍ പാറ്റേണ്‍ കാരന്തൂരും ജേതാക്കളായി.

ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് പാറ്റേണ്‍ കാരന്തൂരിനെ പരാജയപ്പെടുത്തിയാണ് വനിതകളില്‍ ഡയറക്ഷന്‍ ചാത്തമംഗലം ജേതാക്കളായത്.

പുരുഷ വിഭാഗത്തില്‍ ഒന്നിനെതിരെ സെറ്റുകള്‍ക്ക് ഡയരക്ഷന്‍ ചാത്തമംഗലത്തെ യാണ് പാറ്റേണ്‍ കാരന്തൂര്‍ പരാജയപ്പെടുത്തിയത്.

നടുവണ്ണൂര്‍ ഗവ.. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സമാപന ചടങ്ങില്‍ കെ.എം. സച്ചിന്‍ ദേവ് എംഎല്‍എ ട്രോഫി വിതരണം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരന്‍ അധ്യക്ഷനായി. ഇ. അച്ചുതന്‍ നായര്‍ സ്വാഗതം പറഞ്ഞ ചടങ്ങഇല്‍ പജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍, ടി.കെ. രാഘവന്‍, അജിത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18966/district-sub-junior-volleyball-championship-organized-by-nrc-naduvannur-under-the-auspices-of-district-sports-council)