---
title: "പ്രത്യാശയുടെ കെട്ടിട ഉദ്ഘാടനവും വാര്‍ഷികവും സംഘടിപ്പിച്ചു"
english_title: "Organized inauguration and anniversary of building of hope at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/189708/organized-inauguration-and-anniversary-of-building-of-hope-at-perambra"
published_at: "2024-03-06T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e8419fe9319_1_prethyasha.JPG"
keywords: []
---

# പ്രത്യാശയുടെ കെട്ടിട ഉദ്ഘാടനവും വാര്‍ഷികവും സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര: **മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസകേന്ദ്രമായ പ്രത്യാശയുടെ കെട്ടിട ഉദ്ഘാടനവും ഏഴാം വാര്‍ഷികവും കോടേരിച്ചാല്‍ കാപ്പുമ്മല്‍ നടന്നു.

## Article Content

** പേരാമ്പ്ര: **മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസകേന്ദ്രമായ പ്രത്യാശയുടെ കെട്ടിട ഉദ്ഘാടനവും ഏഴാം വാര്‍ഷികവും കോടേരിച്ചാല്‍ കാപ്പുമ്മല്‍ നടന്നു.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആലീസ് മാത്യു കെട്ടിടം ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് അംഗം യു.സി ഹനീഫ വാര്‍ഷിക ഉദ്ഘാടനവും നിര്‍വ്വഹിച്ചു. എ.കെ. തറുവയ് ഹാജി അധ്യക്ഷത വഹിച്ചു. ഡോ: അബദുള്‍ ഗഫൂര്‍ മുഖ്യപ്രഭാഷണം നടത്തി.

തണ്ടോറ കുഞ്ഞബ്ദുള്ള, അഷറഫ് ചാത്തോത്ത്, രാജി, മനോജ് എന്നിവര്‍ സംസാരിച്ചു. ഇ.കെ അയൂബ് സ്വാഗതവും എം രജീഷ് നന്ദിയും പറഞ്ഞു. നാടന്‍ പാട്ട്, കോല്‍ക്കളി, ന്യത്തനൃത്യങ്ങള്‍ തുടങ്ങിയവയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/189708/organized-inauguration-and-anniversary-of-building-of-hope-at-perambra)