---
title: "ഡയാലിസിസ് മെഷീന്‍ ഉദ്ഘാടനം "
english_title: "Inauguration of dialysis machine at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/189711/inauguration-of-dialysis-machine-at-perambra"
published_at: "2024-03-06T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e844f99c0e7_1_uthgadanam.JPG"
keywords: []
---

# ഡയാലിസിസ് മെഷീന്‍ ഉദ്ഘാടനം 

> **Lead Summary:** **മുയിപ്പോത്ത് : **മുയിപ്പോത്ത് ക്രസന്റ് തണല്‍ ഡയാലിസിസ് സെന്ററിലെ പത്താമത് ഡയാലിസിസ് മെഷീന്‍ ഉദ്ഘാടനം ചെയ്തു. ക്രസന്റ് കെയര്‍ ഹോമില്‍ വെച്ച് നടന്ന ചടങ്ങില്‍ എംഎല്‍എ ടി.പി രാമകൃഷ്ണന്‍ മെഷീന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

## Article Content

**മുയിപ്പോത്ത് : **മുയിപ്പോത്ത് ക്രസന്റ് തണല്‍ ഡയാലിസിസ് സെന്ററിലെ പത്താമത് ഡയാലിസിസ് മെഷീന്‍ ഉദ്ഘാടനം ചെയ്തു. ക്രസന്റ് കെയര്‍ ഹോമില്‍ വെച്ച് നടന്ന ചടങ്ങില്‍ എംഎല്‍എ ടി.പി രാമകൃഷ്ണന്‍ മെഷീന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

നിലവില്‍ ഒന്‍പത് പഞ്ചായത്തുകളില്‍ നിന്നായി 36 രോഗികള്‍ ഡയാലിസിസ് ചെയ്യുന്ന ഈ സെന്ററില്‍ പുതിയ മെഷീനിന്റെ ഉദ്ഘാടനത്തോടെ 40 രോഗികള്‍ക്ക് ഡയാലിസിസിനുള്ള അവസരം ലഭിക്കും.

പെയിന്‍ ആന്റ്  പാലിയേറ്റീവ് കെയര്‍, ഫിസിയോ തെറാപ്പി സെന്റര്‍, ഭിന്ന ശേഷി കുഞ്ഞുങ്ങള്‍ക്കായുള്ള ചൈല്‍ഡ് ഡിവോലോപ്‌മെന്റ് സെന്റര്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ 2024 ലെ വിഭവ സമാഹരണത്തിന്റെ ഉദ്ഘാടനവും ഈ ചടങ്ങില്‍ വെച്ച് നടന്നു.

ആര്‍ ബാലകൃഷ്ണനില്‍ നിന്നും എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ സംഭാവന ഏറ്റുവാങ്ങി. ആര്‍.പി ഷോബിഷ് അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങില്‍ ജനപ്രതിനിധികളായ എന്‍.ആര്‍ രാഘവന്‍, എ.കെ ഉമ്മര്‍, പാലിശ്ശേരി കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു.

എന്‍.എം കുഞ്ഞബ്ദുള്ള സ്വാഗതവും ടി ലത്തീഫ് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/189711/inauguration-of-dialysis-machine-at-perambra)