---
title: "സമസ്ത എടവരാട് മേഖല കമ്മിറ്റി നിലവിൽ വന്നു"
english_title: "Samastha Edavaradu Zonal Committee Came Into Existence"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/189784/samastha-edavaradu-zonal-committee-came-into-existence"
published_at: "2024-03-06T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e896562f07b_samastha.jpg"
keywords: []
---

# സമസ്ത എടവരാട് മേഖല കമ്മിറ്റി നിലവിൽ വന്നു

> **Lead Summary:** ** പേരാമ്പ്ര:** എടവരാട്-ചേനായി, കൈപ്രം, മഞ്ചേരിക്കുന്ന്, കരുമാറത്ത് മേഖലയിലെ സുന്നി പ്രവർത്തകരുടെ സംഗമം എടവരാട് മുഈനുൽ ഇസ്ലാം സെക്കണ്ടറി മദ്രസ്സയിൽ സുന്നി മഹല്ല് ഫെഡറേഷൻ പേരാമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറി പി.എം.കോയ മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് എടവരാട് സ്വാഗതം പറഞ്ഞു.

## Article Content

** പേരാമ്പ്ര:** എടവരാട്-ചേനായി, കൈപ്രം, മഞ്ചേരിക്കുന്ന്, കരുമാറത്ത് മേഖലയിലെ സുന്നി പ്രവർത്തകരുടെ സംഗമം എടവരാട് മുഈനുൽ ഇസ്ലാം സെക്കണ്ടറി മദ്രസ്സയിൽ സുന്നി മഹല്ല് ഫെഡറേഷൻ പേരാമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറി പി.എം.കോയ മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് എടവരാട് സ്വാഗതം പറഞ്ഞു.

മദ്രസ്സ കമ്മിറ്റി പ്രസിഡണ്ട് ടി.കെ.കുഞ്ഞമ്മത് ഫൈസി അദ്ധ്യക്ഷത വഹിച്ചു. SKSSF ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഫീർ അശ്അരി, കൈപ്രം ഖാളി അഷ്ക്കറലി ബാഖവി, മദ്രസ്സ സദർ മുഅല്ലിം ടി.എം. അബ്ദുൽ ഹമീദ് ദാരിമി, ജനറൽ സെക്രട്ടരി എ.കെ.അബ്ദുല്ലത്തീഫ് പ്രസംഗിച്ചു. ആലിയോട്ട് മജീദ് നന്ദി പറഞ്ഞു. എടവരാട് ചേനായി, കൈപ്രം, മഞ്ചേരിക്കുന്ന്, കരുമാറത്ത് മേഖലയിലെ സമസ്ത പോഷക സംഘടനകളുടെ ഭാരവാഹികളും പ്രവർത്തകരുമാണ് പുതിയ കമ്മിറ്റിക്ക് രൂപം നൽകിയത്.

പ്രസിഡണ്ട് ടി.കെ.കുഞ്ഞമ്മത് ഫൈസി, വൈ. പ്രസിഡണ്ടുമാർ കെ.പി.അഹമദ് മൗലവി, എ.കെ.അബ്ദുല്ലത്തീഫ്, മാവിലി മുഹമ്മദ്, മേപ്പള്ളി അബ്ദുല്ല, എം.എൻ അഹമദ്. ജനറൽ സെക്രട്ടറി ആലിയോട്ട് മജീദ്, ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് എടവരാട്, സെക്രട്ടറിമാർ എം.എം.ആസിഫ്, കെ.പി.റഫീഖ്, കെ.സി. ഷഫീർ, വി.കെ. അഹമദലി. ട്രഷറർ പി. സൂപ്പി മൗലവി എന്നിവരെയും മെമ്പർമാരായി അശ്ക്കറലി ബാഖവി, സഫീർ അശ്അരി, നിസാർ ദാരിമി, ടി.എം.അബ്ദുൽ ഹമീദ് ദാരിമി, ടി.കെ.ഫൈസൽ, പി.ഫിറോസ്, ഫസ് ലുൽ ആബിദ്, കുട്ടിക്കുന്നുമ്മൽ മൊയ്തീൻ, അഫ്സൽ സി.സി, കെ.പി.അമ്മദ്, പുത്തൂർ മൂസ്സ മാസ്റ്റർ, വാളാഞ്ഞി ഇബ്രാഹീം, മാടം മണ്ണിൽ അബ്ദുല്ല, ഒ.എം. അമ്മത്, കൂഞ്ഞാറമ്പത്ത് ഷബീർ, വി.കെ. ഇബ്രാഹീം, കെ.കെ.സി മൂസ്സ എന്നിവരെയും തിരഞ്ഞെടുത്തു. പി. എം. കോയ മുസ്ല്യാർ തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ചു. പുതിയ കമ്മിറ്റിക്കുള്ള മിനുട്സ് കൈപ്രം ഖാളി അശ്ക്കറലി ബാഖവി കൈമാറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/189784/samastha-edavaradu-zonal-committee-came-into-existence)