---
title: "പ്രതിഷേധത്തിരയിളകി ഹൈവേ മാര്‍ച്ച് "
english_title: "Highway March Sparks Protest "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/189790/highway-march-sparks-protest"
published_at: "2024-03-06T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e89d0cddf15_march.jpg"
keywords: []
---

# പ്രതിഷേധത്തിരയിളകി ഹൈവേ മാര്‍ച്ച് 

> **Lead Summary:** പേരാമ്പ്ര : ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ടും കേന്ദ്ര സംസ്ഥാന സർക്കാരുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും ചങ്ങരോത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഹൈവേ മാർച്ച് സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര : ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ടും കേന്ദ്ര സംസ്ഥാന സർക്കാരുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും ചങ്ങരോത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഹൈവേ മാർച്ച് സംഘടിപ്പിച്ചു.

മണ്ഡലത്തിൻ്റെ വടക്കെ അതിർത്തിയായ ചെറിയ കുമ്പളം മുതൽ തെക്കെ അതിർത്തിയായ കടിയങ്ങാട് വരെയാണ് ഹൈവേ മാർച്ച് നടത്തിയത്.

വാദ്യമേളങ്ങളുടെയും കാവടിയാട്ടത്തിൻ്റെയും അകമ്പടിയോടെ നടന്ന മാർച്ചിൽ സ്ത്രീകളുൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.

ചെറിയകുമ്പളത്ത് നടന്ന ചടങ്ങിൽ മാർച്ച് യുഡിഎഫ് ജില്ല ചെയർമാൻ കൊ ബാലനാരായണൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് വി.പി. ഇബ്രാഹിമിന് പതാക കൈമാറി മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു.

പുതുക്കോട് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സത്യൻ കടിയങ്ങാട്, ഇ.വി. രാമചന്ദ്രൻ, കെ. മധു കൃഷ്ണൻ, ഇ.ടി. സത്യൻ, എം. സൈറാബാനു, വി.എം. അശോകൻ, കെ.ടി. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

മാർച്ചിൻ്റെ സമാപനത്തോടനുബന്ധിച്ച് കടിയങ്ങാട് അങ്ങാടിയിൽ നടത്തിയ പൊതുസമ്മേളനം കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്തു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ എതിരാളി ദേശീയ തലത്തിൽ ബിജെപിയാണെന്നും കേരളത്തിലും ബിജെപി തന്നെയാണ് മുഖ്യ എതിരാളി എന്നും എന്നാൽ എല്ലാ മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് സിപിഎം വരണമെന്നാണ് ആഗ്രഹമെന്നും മുരളീധരൻ പറഞ്ഞു.

ഇന്ത്യ മുന്നണിയെ പൂർണ്ണരൂപത്തിൽ കേരളത്തിൽ പ്രതിനിധാനം ചെയ്യുന്നത് കോൺഗ്രസും യുഡിഎഫുമാണെന്നും സിപിഎം ഇന്ത്യ ഏകോപന സമിതിയിൽ പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ദുഷ്ടന്മാർ നാടു ഭരിക്കുമ്പോൾ വന്യമൃഗങ്ങളും നാട്ടിലേക്ക് ഇറങ്ങി ആക്രമിക്കുകയാണെന്നും ആനക്ക് വെച്ച മയക്ക് വെടി മന്ത്രി ശശീന്ദ്രനാണ് കൊണ്ടതെന്ന് സംശയമുണ്ടെന്നും മുരളീധരൻ പരിഹസിച്ചു.

ഡിസിസി സെക്രട്ടറി കെ.കെ. വിനോദൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് വി.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സുൽഫിയാൻ ചെറുവാടി മുഖ്യപ്രഭാഷണം നടത്തി.

ജില്ല യുഡിഎഫ് ചെയർമാൻ കെ. ബാലനാരായണൻ, സത്യൻ കടിയങ്ങാട്, ഇ.വി. രാമചന്ദ്രൻ, കെ. മധുകൃഷ്ണൻ, എസ്. സുനന്ദ്, എം. സൈറാബാനു തുടങ്ങിയവർ സംസാരിച്ചു.

മാർച്ചിന് ഇ ടി സരീഷ്, പ്രകാശൻ കന്നാട്ടി, വിനോദൻ കല്ലൂർ, സന്തോഷ് കോശി, സത്യൻ കല്ലൂർ, അരുൺ പെരുമന, ഷൈലജ ചെറുവോട്ട്, പുതുക്കോട്ട് രവീന്ദ്രൻ, അഷ്‌റഫ് മാളികണ്ടി, ഒ.കെ. കരുണാകരൻ, എൻ. എസ്. നിധീഷ്,   സി.എം. പ്രജീഷ്, രജീഷ് പാലേരി, പി.കെ. ലിജൂ, കെ.കെ. അൻസാർ, കെ.കെ ലീല, ഷൈലജ പുതുക്കോട്ട്, ഇ.എൻ സുമിത്ത്, കെ.കെ അസീസ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/189790/highway-march-sparks-protest)